പ്രഭാതഭക്ഷണത്തിന് ഒരു മധുര വിരുന്ന്
ആവശ്യമുള്ള സാധനങ്ങൾ:
ദോശ മാവ്: 2 കപ്പ്
കൊക്കോ പൗഡർ: 2 ടേബിൾസ്പൂൺ
പഞ്ചസാര: 3-4 ടേബിൾസ്പൂൺ (മധുരം അനുസരിച്ച്)
പാൽ: 2-3 ടേബിൾസ്പൂൺ (ആവശ്യമെങ്കിൽ)
ചോക്ലേറ്റ് ചിപ്സ് അല്ലെങ്കിൽ ഗ്രേറ്റ് ചെയ്ത ചോക്ലേറ്റ്: ആവശ്യത്തിന്
വെണ്ണ അല്ലെങ്കിൽ നെയ്യ്: ദോശ ചുടുവാൻ
തയ്യാറാക്കുന്ന വിധം:
tRootC1469263">ഒരു പാത്രത്തിൽ ദോശ മാവ് എടുക്കുക.
ഇതിലേക്ക് കൊക്കോ പൗഡർ, പഞ്ചസാര എന്നിവ ചേർത്ത് നന്നായി ഇളക്കുക. മാവ് കട്ടിയാണെങ്കിൽ അല്പം പാൽ ചേർത്ത് ദോശ മാവിന്റെ പാകത്തിലാക്കുക.
ദോശക്കല്ല് ചൂടാക്കി അല്പം വെണ്ണയോ നെയ്യോ പുരട്ടുക.
ഒരു തവി മാവെടുത്ത് ദോശക്കല്ലിൽ ഒഴിച്ച് നേർപ്പിച്ച് പരത്തുക.
ദോശയുടെ മുകളിൽ കുറച്ച് ചോക്ലേറ്റ് ചിപ്സ് അല്ലെങ്കിൽ ഗ്രേറ്റ് ചെയ്ത ചോക്ലേറ്റ് വിതറുക.
ദോശയുടെ ഒരു വശം വെന്ത് ചെറിയ സ്വർണ്ണനിറമാകുമ്പോൾ മറിച്ചിട്ട് മറ്റേ വശവും വേവിക്കുക.
ചൂടോടെ വിളമ്പുക. ചോക്ലേറ്റ് സിറപ്പ്, ഐസ്ക്രീം, അല്ലെങ്കിൽ പഴങ്ങൾ എന്നിവയോടൊപ്പം കഴിക്കാം.
.jpg)


