സോഫ്റ്റും സ്പോഞ്ചിയുമായ സ്വാദിഷ്ടമായ ചോക്ലേറ്റ് കേക്ക്!

chocolate cake

ചേരുവകൾ
മൈദാ: 1 കപ്പ്
കൊക്കോ പൗഡർ: 3 ടേബിൾസ്പൂൺ
ബേക്കിംഗ് പൗഡർ: 3/4 ടീസ്പൂൺ
ബേക്കിംഗ് സോഡ: 1/4 ടീസ്പൂൺ
പഞ്ചസാര: 3/4 കപ്പ്
പാൽ: 1 കപ്പ്
എണ്ണ: 3/4 കപ്പ്
തേൻ: 2 ടേബിൾസ്പൂൺ
ഇൻസ്റ്റന്റ് കോഫി പൗഡർ: 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
പൊടികൾ തയ്യാറാക്കൽ:
മൈദ, കൊക്കോ പൗഡർ, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡ എന്നിവ ഒരുമിച്ച് നന്നായി അരിച്ചു മാറ്റി വെക്കുക.
ദ്രാവക കൂട്ടുകൾ തയ്യാറാക്കൽ:
ഒരു പാൻ അടുപ്പത്ത് വെച്ച് പാലും, പഞ്ചസാരയും, കോഫി പൗഡറും, തേനും കൂടി ചേർത്ത് ചൂടാക്കുക. പഞ്ചസാര അലിയുന്നത് വരെ മാത്രം ചൂടാക്കിയാൽ മതി.
ഈ മിശ്രിതം നന്നായി തണുത്തതിനു ശേഷം എണ്ണ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക.
മാവ് തയ്യാറാക്കൽ:
തയ്യാറാക്കി വെച്ചിരിക്കുന്ന ദ്രാവക കൂട്ടിലേക്ക് അരിച്ചു വെച്ചിരിക്കുന്ന പൊടികൾ അല്പാല്പമായി ചേർത്ത് ഒരു വിസ്ക് (Whisk) ഉപയോഗിച്ച് കട്ടകെട്ടാതെ നന്നായി യോജിപ്പിച്ചെടുക്കുക.
ബേക്ക് ചെയ്യൽ:
ഓവൻ 180°C ൽ പ്രീ-ഹീറ്റ് ചെയ്യുക. (ഓവൻ ഇല്ലാത്തവർക്ക് കുക്കറിലും ഇത് ചെയ്യാവുന്നതാണ്).
കേക്ക് ബാറ്റർ ഗ്രീസ് ചെയ്ത ട്രെയിലേക്ക് ഒഴിച്ച് 30 മിനിറ്റ് ബേക് ചെയ്തെടുക്കുക.
ചോക്ലേറ്റ് സോസ് കൂടി ഒഴിച്ച് തണുപ്പിച്ചു കഴിക്കാൻ അടിപൊളി എഗ്ഗ്‌ലെസ്സ് ചോക്ലേറ്റ് കേക്ക് തയ്യാർ!

Tags