ചിക്കൻ പ്രേമികൾക്കായി ഒരു വെറൈറ്റി ഐറ്റം; ഇതാണ് ട്രെൻഡിംഗായ ചിന്താമണി ചിക്കൻ
ആവശ്യമായ സാധനങ്ങൾ
ചിക്കൻ – 500 ഗ്രാം
സവാള – 2 എണ്ണം (ചെറുതായി അരിഞ്ഞത്)
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
പച്ചമുളക് – 2 എണ്ണം
മുളകുപൊടി – 1 ടേബിൾസ്പൂൺ
കുരുമുളക് പൊടി – 2 ടീസ്പൂൺ
മല്ലിപ്പൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഗരം മസാല – ½ ടീസ്പൂൺ
കറിവേപ്പില – 2 തണ്ട്
മല്ലിയില – 2 ടേബിൾസ്പൂൺ
എണ്ണ – 3 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചിക്കനിൽ മഞ്ഞൾപ്പൊടി, ഉപ്പ്, അര ടീസ്പൂൺ കുരുമുളക് പൊടി എന്നിവ പുരട്ടി 20 മിനിറ്റ് വയ്ക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി കറിവേപ്പില ചേർത്ത് പൊട്ടിക്കുക.
സവാള ചേർത്ത് സ്വർണനിറമാകുന്നതുവരെ വഴറ്റുക.
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും പച്ചമുളകും ചേർത്ത് പച്ചമണം മാറുംവരെ വഴറ്റുക.
മുളകുപൊടി, മല്ലിപ്പൊടി, ബാക്കി കുരുമുളക് പൊടി എന്നിവ ചേർത്ത് ഇളക്കുക.
ചിക്കൻ ചേർത്ത് നന്നായി മസാലയിൽ പൊതിയുക.
മൂടിവെച്ച് ചെറിയ തീയിൽ ചിക്കൻ വെന്തുവരുന്നത് വരെ പാകം ചെയ്യുക. ആവശ്യമായാൽ വളരെ കുറച്ച് വെള്ളം മാത്രം ചേർക്കുക.
അവസാനം ഗരം മസാല, മല്ലിയില, കുറച്ച് കറിവേപ്പില എന്നിവ ചേർത്ത് നന്നായി ഇളക്കി തീ ഓഫ് ചെയ്യുക.
.jpg)

