ചിന്താമണി ചിക്കൻ കഴിച്ചിട്ടുണ്ടോ ?

chinthamani

ചേരുവകൾ
ചിക്കൻ – 1 കിലോ
ചെറിയഉള്ളി – ഒരു കപ്പ്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- 2 ടീസ്പൂണ്‍
 പച്ചമുളക് -4 എണ്ണം
കശ്മീരി മുളകുപൊടി – ഒന്നര  ടേബിൾ സ്പൂൺ
കറിവേപ്പില-
വെളിച്ചെണ്ണ
ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം

ആദ്യം കഴുകി വൃത്തിയാക്കിയ ചിക്കനിൽ ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, കറിവേപ്പില, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് പാത്രത്തിലേയ്ക്ക് മാറ്റുക. അതിനുശേഷം ചെറുതായി അരിഞ്ഞുവെച്ചിരിക്കുന്ന ചെറിയുള്ളിയും നല്ല നിറം കിട്ടുന്നതിനായി കാശ്മീരി മുളകുപൊടിയും വെളിച്ചെണ്ണയും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക.
സ്റ്റൗവ് ഓൺ ചെയ്ത് രണ്ടു മണിക്കൂറോളം ഇടയ്ക്ക് ഇടയ്ക്ക് ഇളക്കി ചിക്കൻ വരട്ടിയെടുക്കണം. അടുപ്പിൽ ഇരുന്ന് ചിക്കനിലെ വെള്ളം ഇറങ്ങി നന്നായി മൊരിഞ്ഞു വരുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്.
ഉപ്പും വെളിച്ചെണ്ണയും ആവശ്യമെങ്കിൽ നിറത്തിനായി കാശ്മീരി മുളകുപൊടിയും ചേർത്ത് കൊടുക്കാം. ഇത്രയുമായാൽ രണ്ട് മണിക്കൂർ കൊണ്ട് നല്ല അടിപൊളി ചിക്കൻ ചിന്താമണി റെഡി. ചോറിനും ചപ്പാത്തിക്കുമൊക്കെ കഴിക്കാൻ നല്ലൊരു ചിക്കൻ വെറൈറ്റിയാണിത്.

Tags