ചിന്‍ഗ്രി മലായ് കറി തയ്യാറാക്കാം

ചിന്‍ഗ്രി മലായ് കറി തയ്യാറാക്കാം
ChingriMalay
ChingriMalay

ആവശ്യമായ സാധനങ്ങള്‍

    ചെമ്മീന്‍ 
    കടുകെണ്ണ- 3 ടേബിള്‍ സ്പൂണ്‍
    ജീരകം- 2 ടേബിള്‍ സ്പൂണ്‍
    ഇഞ്ചി പേസ്റ്റ്- 2 ടേബിള്‍ സ്പൂണ്‍
    ജീരകപ്പൊടി- 2 ടേബിള്‍ സ്പൂണ്‍
    മുളകുപൊടി- 1 ടേബിള്‍ സ്പൂണ്‍
    മഞ്ഞള്‍പ്പൊടി- 1 ടേബിള്‍ സ്പൂണ്‍
    ഉപ്പ്- ആവശ്യത്തിന് 
    പഞ്ചസാര- 2 ടേബിള്‍ സ്പൂണ്‍
    ഗരം മസാല- 1 ടേബിള്‍ സ്പൂണ്‍
    തേങ്ങാപ്പാല്‍- ഒന്നരക്കപ്പ്
    നെയ്യ്- 2 ടേബിള്‍ സ്പൂണ്‍

tRootC1469263">

തയ്യാറാക്കുന്ന വിധം

ചെമ്മീന്‍ നന്നായി വൃത്തിയാക്കിയശേഷം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് അഞ്ച് മിനിറ്റ് പൊരിച്ചെടുക്കുക. ചട്ടിയില്‍ എണ്ണ ചൂടാക്കിയശേഷം അതിലേക്ക് ജീരകമിടുക. അത് മൊരിഞ്ഞുവന്നാല്‍ പഞ്ചസാര, വെളുത്തുള്ളി-ഇഞ്ചി പേസ്റ്റ്, ജീരകപ്പൊടി, മുളക് പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ക്കുക. ഇതിലേക്ക് നേരത്തേ പൊരിച്ച് വെച്ച ചെമ്മീന്‍ ചേര്‍ക്കുക, പച്ചമുളകും ഇട്ടശേഷം ഇളക്കുക. ശേഷം തേങ്ങാപ്പാല്‍ ഒഴിച്ച് തിളപ്പിക്കുക. തുടര്‍ന്ന് ഉപ്പും ഗരം മസാലയും ചേര്‍ത്തിളക്കുക. കറി റെഡി. 

Tags