ചൈനാഗ്രാസ് പുഡിങ് ; ഈസി റെസിപ്പി

pudding
pudding

വേണ്ട ചേരുവകൾ

1. ചൈനാഗ്രാസ് – 10 ഗ്രാം
2. വെള്ളം – അര ലീറ്റര്‍
3. പാല്‍ – ഒരു ലീറ്റര്‍
പഞ്ചസാര – അരക്കിലോ

പാകം ചെയ്യുന്ന വിധം

∙ ചൈനാഗ്രാസ് വെള്ളത്തില്‍ തിളപ്പിച്ച് അലിയിച്ചു വയ്ക്കണം.
∙ പാല്‍ തിളപ്പിച്ചു പഞ്ചസാര ചേര്‍ത്തലിയിക്കണം.
∙ ഇതിലേക്ക് ചൈനാഗ്രാസ് അല്‍പാല്‍പമായി ചേര്‍ത്ത് ഇളക്കുക. പാലിനും ചൈനാഗ്രാസ് അലിയിച്ചതിനും ഒരേ ചൂടായിരിക്കണം. ഇതു വാങ്ങി വച്ച ശേഷം ആവശ്യമെങ്കില്‍ ഫൂഡ് കളര്‍ ചേര്‍ത്തിളക്കണം.
∙ ഒരു പാത്രത്തിലാക്കി പുഡിങ് ചൂടാറി സെറ്റാകാന്‍ വയ്ക്കണം.
∙ പിന്നീട് ഫ്രിജില്‍ വച്ചു തണുപ്പിച്ചു വിളമ്പാം.

Tags