കഞ്ഞിയ്ക്കൊപ്പം കൂട്ടാം മുളകു ചമ്മന്തി

google news
mulakuchammanthii

ആവശ്യമായ ചേരുവകൾ

1. വറ്റൽ മുളക് –12

2. ചുവന്നുള്ളി – 30, വാളൻപുളി – ഒരു ചെറിയ നെല്ലിക്ക വലുപ്പത്തിൽ

3. ഉപ്പ് – പാകത്തിന്, പഞ്ചസാര– രണ്ടു നുള്ള്

4. വെളിച്ചെണ്ണ – നാലു ചെറിയ സ്പൂൺ

*പാകം ചെയ്യുന്ന വിധം*

∙ അൽപം എണ്ണയിൽ മുളകു വറുത്തുകോരുക. ഈ മുളക് രണ്ടാമത്തെ ചേരുവ ചേർത്തു ചതച്ചെടുക്കുക.

∙ ഇതിൽ ഉപ്പും പഞ്ചസാരയും ചേർത്തു യോജിപ്പിച്ചശേഷം വെളിച്ചെണ്ണയും ചേർത്തിളക്കി
കുപ്പിയിലാക്കിയാൽ മൂന്നു നാലു ദിവസം ഉപയോഗിക്കാം

Tags