ചില്ലിഫ്രൈഡ് എഗ്ഗ് റെസിപ്പി

Try making quail egg roast like this..
Try making quail egg roast like this..

ആവശ്യമുള്ള സാധനങ്ങൾ

മുട്ട- 4 എണ്ണം
മുളക്‌പൊടി- ഒരു ടേബിൾ സ്പൂൺ
പച്ചമുളക് (ചെറുതായി അരിഞ്ഞത്)- 5 എണ്ണം
ഇഞ്ചി (ചെറുതായി അരിഞ്ഞത്)- ചെറിയ കഷണം
വെളുത്തുള്ളി (ചെറുതായി അരിഞ്ഞത്)- 10 അല്ലി
മഞ്ഞൾപ്പൊടി- 1/2 ടേബിൾ സ്പൂൺ
സവാള (ചെറുത്)- 1 എണ്ണം
ഉപ്പ്- ആവശ്യത്തിന്
വെളിച്ചെണ്ണ- ആവശ്യത്തിന്

tRootC1469263">

തയ്യാറാക്കുന്ന വിധം

മുട്ട പുഴുങ്ങിയതിന് ശേഷം തോട് കളഞ്ഞ് നീളത്തിൽ രണ്ട് കഷണമാക്കുക.ഒരു പാനിൽ എണ്ണ ചൂടാക്കിയ ശേഷം അതിലേക്ക് സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചെറിയ ചൂടിൽ വഴറ്റുക. അതിലേക്ക് മുളക്‌പൊടിയും മഞ്ഞൾപ്പൊടിയും പേസ്റ്റ് രൂപത്തിലാക്കിയതും ഉപ്പും ചേർത്ത് വേവിക്കുക. 

ഈ മിശ്രിതം മുട്ടയുമായി നന്നായി യോജിപ്പിച്ചതിന് ശേഷം അരമണിക്കൂർ മാറ്റി വയ്ക്കാം. അരപ്പ് മുട്ടയിൽ നന്നായി പിടിക്കുന്നതിനായി അരമണിക്കൂർ മാറ്റിവച്ച മുട്ട ഒരു പാനിൽ എണ്ണ ചൂടാക്കിയതിന് ശേഷം അതിൽ വറുത്തെടുക്കാം. ഇനി ചില്ലിഫ്രൈഡ് എഗ്ഗ് ചൂടോടെ വിളമ്പാം.

Tags