മുട്ടയുണ്ടോ വീട്ടിൽ? എങ്കിൽ 10 മിനിറ്റിൽ ഇതൊന്ന് ഉണ്ടാക്കി നോക്കൂ
ചേരുവകൾ
മുട്ട – 6 എണ്ണം (പുഴുങ്ങി തൊലി കളഞ്ഞത്)
സവാള – 2 എണ്ണം (നീളത്തിൽ അരിഞ്ഞത്)
ക്യാപ്സിക്കം – 1 എണ്ണം (ചതുരമായി അരിഞ്ഞത്)
പച്ചമുളക് – 2 എണ്ണം (നീളത്തിൽ കീറിയത്)
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
തക്കാളി സോസ് – 2 ടേബിൾസ്പൂൺ
ചില്ലി സോസ് – 2 ടേബിൾസ്പൂൺ
സോയ സോസ് – 1 ടീസ്പൂൺ
കുരുമുളക് പൊടി – ½ ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
കോൺഫ്ലവർ – 1 ടീസ്പൂൺ (2 ടേബിൾസ്പൂൺ വെള്ളത്തിൽ കലക്കിയത്)
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 3 ടേബിൾസ്പൂൺ
സ്പ്രിംഗ് ഓണിയൻ – അലങ്കരിക്കാൻ
തയ്യാറാക്കുന്ന വിധം
പുഴുങ്ങിയ മുട്ടയിൽ ചെറിയ വരകൾ വരച്ച് അല്പം എണ്ണയിൽ സ്വർണനിറമാകുന്നതുവരെ വറുത്തെടുക്കുക.
അതേ പാനിൽ എണ്ണ ചൂടാക്കി ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വഴറ്റുക.
സവാള, പച്ചമുളക്, ക്യാപ്സിക്കം എന്നിവ ചേർത്ത് ഉയർന്ന തീയിൽ 2–3 മിനിറ്റ് വഴറ്റുക.
മുളകുപൊടി, കുരുമുളക് പൊടി, തക്കാളി സോസ്, ചില്ലി സോസ്, സോയ സോസ് എന്നിവ ചേർത്ത് നന്നായി ഇളക്കുക.
കോൺഫ്ലവർ കലവ് ചേർത്ത് സോസ് ചെറുതായി കട്ടിയാകുന്നതുവരെ വേവിക്കുക.
വറുത്ത മുട്ട ചേർത്ത് സോസിൽ നന്നായി പൊതിയുന്ന വിധം ഇളക്കുക.
സ്പ്രിംഗ് ഓണിയൻ വിതറി ചൂടോടെ വിളമ്പുക.ചില്ലി എഗ് റെഡി.
.jpg)

