കട്ടൻ ചായയ്‌ക്കൊപ്പം മുളക് ബജി

baji
baji

ചേരുവകള്‍

    ബജി മുളക്- 10 എണ്ണം
    കടല മാവ് - 1 കപ്പ്
    അരിപൊടി - 2 ടേബിള്‍ സ്പൂണ്‍
    കാശ്മീരി മുളക് പൊടി- 2 ടേബിള്‍ സ്പൂണ്‍
    ഉപ്പ് - ആവശ്യത്തിന്
    വെള്ളം - പാകത്തിന്
    മഞ്ഞള്‍ പൊടി- 1/4 ടേബിള്‍ സ്പൂണ്‍
    കായ പൊടി - ഒരു നുള്ള്
    വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് - 1/2 ടേബിള്‍ സ്പൂണ്‍ 

പാചകരീതിയിലേയ്ക്ക്

ആദ്യം മുളക് മുക്കിപൊരിക്കാനുള്ള മാവാണ് ഉണ്ടാക്കേണ്ടത്. അതിനായി കടല മാവ്,.അരിപൊടി,കാശ്മീരി മുളക് പൊടി,.ഉപ്പ്,വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്,മഞ്ഞള്‍ പൊടി,കായ പൊടി എന്നിവ വെള്ളം ചേര്‍ത്ത് നല്ല ദോശമാവിന്റെ കട്ടിയില്‍ കലക്കിയെടുക്കുക. ശേഷം ഒരു കടായിയില്‍ എണ്ണ ചൂടാക്കി ബജി മുളക് ഓരോന്നായി മാവില്‍ മുക്കി പൊരിച്ചെടുക്കാം. സോസിനൊപ്പം ചൂടോടെ വിളമ്പാം.

Tags