മുതിർന്നർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടമാകുന്ന ഹോട്ട് ചോക്ലേറ്റ്
May 10, 2025, 09:10 IST


ആവശ്യമായ ചേരുവകൾ
പാൽ/ വെള്ളം/ ബ്രൂകോഫി- 300 മില്ലി
ഡാർക്ക് ചോക്ലേറ്റ്- 20 ഗ്രാം
പഞ്ചസാര- ഒരു ഗ്രാം
കൊക്കോ പൗഡർ- 15 ഗ്രാം
വനില എക്സ്ട്രാറ്റ്- രണ്ട് ഗ്രാം
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ പാൽ തിളപ്പിക്കുക. ഇതിലേയ്ക്ക് ആവശ്യത്തിന് പഞ്ചസാര ചേർക്കാം. അതിലേയ്ക്ക് കൊക്കോപൗഡർ ചേർത്ത് മീഡിയം ഫ്ളേമിൽ വീണ്ടും തിളപ്പിക്കാം. ഇനി അടുപ്പിൽ നിന്നിറക്കണം. ഡാർക്ക് ചോക്ലേറ്റ് കഷണങ്ങളാക്കിയതിലേയ്ക്ക് ഈ മിശ്രിതം ഒഴിക്കാം. രണ്ട് മിനിറ്റിന് ശേഷം നന്നായി ഇളക്കി, അൽപം വനില എക്സ്ട്രാറ്റും ചേർത്ത് സേർവിങ് ഗ്ലാസിലേയ്ക്ക് മാറ്റാം. ആവശ്യമെങ്കിൽ മുകളിൽ ക്രീം ഒഴിക്കാം