കുട്ടികൾക്ക് കൊടുക്കാം തേന്‍ കുഴല്‍


പച്ചരി: ഒരു കിലോ
ഉഴുന്ന്: 100 ഗ്രാം
ജീരകം: രണ്ട് ടേബിള്‍സ്പൂണ്‍
വെണ്ണ: 50 ഗ്രാം
ഉപ്പ്: ആവശ്യത്തിന്
പൊട്ടുകടല : രണ്ട് ടേബിള്‍സ്പൂണ്‍
എണ്ണ: ആവശ്യത്തിന്
പച്ചരി ഒരു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കുക. അതിനുശേഷം വെള്ളം ഊറ്റി ഒരു കോട്ടണ്‍ തുണിയില്‍ വിരിച്ചിട്ടോളൂ. 10 മിനിറ്റിന് ശേഷം തരിയില്ലാതെ പൊടിച്ചെടുക്കാം. ചുവടുകട്ടിയുള്ള പാത്രത്തില്‍ ഉഴുന്നിട്ട് എണ്ണ ചേര്‍ക്കാതെ വറുക്കുക. തണുത്ത ശേഷം ഇത് മിക്‌സിയില്‍ നന്നായി പൊടിക്കാം. പൊട്ടുകടലയും പൊടിച്ച് തരിമാറ്റി അരിച്ചെടുക്കണം. പച്ചരിപ്പൊടി, ഉഴുന്നുപൊടി, പൊട്ടുകടലപപ്പൊടി, ജീരകം, വെണ്ണ, ഉപ്പ് എന്നിവ കുറേശ്ശെ വെള്ളം ചേര്‍ത്ത് ഇടിയപ്പമാവിന്റെ പരുവത്തില്‍ കുഴയ്ക്കുക. സേവനാഴില്‍ മൂന്നുകണ്ണുള്ള ചില്ലിട്ട് ചെറിയ ചുറ്റുകളായി പിഴിഞ്ഞ് വറുത്തെടുക്കാം