കുട്ടികള്‍ക്ക് ബദാം കൊടുക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

almonds

കുട്ടികളുടെ ആരോഗ്യത്തിനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും നട്‌സ് കൊടുക്കുന്നത് സാധാരണമായ കാര്യമാണ്. എന്നാല്‍ അത് എങ്ങനെ കൊടുക്കണം എത്ര കൊടുക്കണം എന്നൊന്നും പലര്‍ക്കും അറിയില്ല. 

കുട്ടികള്‍ക്ക് ദിവസവും 4-6 കുതിര്‍ത്ത ബദാം നല്‍കുന്നത് അവരുടെ ഓര്‍മ്മശക്തി, ശ്രദ്ധ, മാനസിക വ്യക്തത എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കും. വിറ്റാമിന്‍ ഇ, ആരോഗ്യകരമായ കൊഴുപ്പുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമായ ബദാം കുട്ടികളുടെ തലച്ചോറിന് ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നു. ഇത് ഊര്‍ജ്ജം സ്ഥിരമായി നിലനിര്‍ത്താനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ദഹനത്തെ സഹായിക്കാനും അസ്ഥികളെയും പല്ലുകളെയും ശക്തിപ്പെടുത്താനും സഹായിക്കുന്നു. 

tRootC1469263">

കുട്ടികളുടെ തലച്ചോറ് അതിവേഗം വളരുന്നതിനാല്‍, എല്ലാ ദിവസവും രാവിലെ ബദാം നല്‍കുന്നത് അവര്‍ക്ക് ബ്രെയിന്‍ ഇന്ധനം നല്‍കുന്നതിന് തുല്യമാണ്. കുട്ടിക്ക് മലബന്ധം അല്ലെങ്കില്‍ വിശപ്പുകുറവെങ്കില്‍ ബദാം സഹായിക്കും. ബദാമിലെ സ്വാഭാവിക നാരുകള്‍ ദഹനം സുഗമമാക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും അസ്വസ്ഥതയോ വീക്കമോ തടയുകയും ചെയ്യുന്നു.

കാല്‍സ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ് എന്നിവയാല്‍ സമ്പന്നമായ ബദാം വളരുന്ന കുട്ടികള്‍ക്ക് ആവശ്യമായ ശക്തമായ അസ്ഥികളും പല്ലുകളും നിര്‍മ്മിക്കാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ E രോഗപ്രതിരോധത്തിന് സഹായിക്കും.

ചെറിയ കുട്ടികള്‍ക്ക് ബദാം നനച്ച് തോല്‍ മാറ്റി പൊടിച്ച് അല്ലെങ്കില്‍ പേസ്റ്റ് ആക്കി നല്‍കുന്നത് നല്ലതാണ്. 1 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കാണ് ബദാം നല്‍കുന്നത് നല്ലത്.രാത്രി മുഴുവന്‍ വെള്ളത്തില്‍ നനച്ച് രാവിലെ തോല്‍ മാറ്റി ഉപയോഗിക്കുക. തുടക്കത്തില്‍ 1 ബദാം മതി; പ്രായം കൂടുമ്പോള്‍ 2–3 വരെ നല്‍കാം. പാല്‍, കഞ്ഞി, പഴം പേസ്റ്റ്, പായസം തുടങ്ങിയവയില്‍ ചേര്‍ക്കാം. ശ്വാസനാളില്‍ കുടുങ്ങാനുള്ള സാധ്യതയുള്ളതിനാല്‍ 3–4 വയസ്സിന് താഴെയുള്ളവര്‍ക്ക് ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.
 

Tags