കുറഞ്ഞ ചേരുവമതി , മൊരിഞ്ഞ പലഹാരം തയ്യാറാക്കാം

chikken pakkavada
chikken pakkavada

ചേ​രു​വ​ക​ൾ

    എ​ല്ലി​ല്ലാ​ത്ത ചി​ക്ക​ൻ -250 ഗ്രം
    ​സ​വാ​ള നീ​ള​ത്തി​ൽ മു​റി​ച്ച​ത് - ര​ണ്ട്
    പ​ച്ച​മു​ള​ക് (ചെ​റു​താ​യി മു​റി​ച്ച​ത്) -അ​​ഞ്ച് എ​ണ്ണം
    കാ​ശ്മീ​രി മു​ള​കു​പൊ​ടി - ര​ണ്ടു​ടീ​സ്പൂ​ൺ
    മ​ഞ്ഞ​ൾ പൊ​ടി -1/4 ടീ​സ്പൂ​ൺ
    കാ​യ​പ്പൊ​ടി -ഒ​രു നു​ള്ള്
    പെ​രു​​ഞ്ചീ​ര​കം (ച​ത​ച്ച​ത്) - ഒ​രു ടീ​സ്പൂ​ൺ
    ക​ട​ല​മാ​വ് - 100 ഗ്രാം
    ​അ​രി​പ്പൊ​ടി - 50 ഗ്രാം
    ​ക​റി​വേ​പ്പി​ല - ര​ണ്ടു​ത​ണ്ട്
    ഗ​രം മ​സാ​ല -1/2 ടീ​സ്പൂ​ൺ
    എ​ണ്ണ, ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്

തയാറാക്കുന്ന വി​ധം:

1. ചി​ക്ക​ൻ ചെ​റു​താ​ക്കി മു​റി​ച്ച​ത്തി​ലേ​ക്ക് ഒ​രു ടീ​സ്പൂ​ൺ മു​ള​കു​പൊ​ടി, ഉ​പ്പ്,മ​ഞ്ഞ​ൾ പൊ​ടി എ​ന്നി​വ​ ചേ​ർ​ത്ത് മ​സാ​ല ചേ​ർ​ത്ത് 1 മ​ണി​ക്കൂ​ർ വെ​ക്ക​ണം.

2. എ​ണ്ണ ഒ​ഴി​വാ​ക്കി ബാ​ക്കി​യെ​ല്ലാ ചേ​രു​വ​ക​ളും ആ​വ​ശ്യ​ത്തി​നു​വെ​ള്ള​വും ചേ​ർ​ത്ത് ഒ​രു മാ​വു​ണ്ടാ​ക്കു​ക.

3. ചി​ക്ക​ൻ ചേ​ർ​ത്തി​ള​ക്കു​ക.

4. ചൂ​ടാ​യ എ​ണ്ണ​യി​ൽ ഓ​രോ സ്പൂ​ൺ ചി​ക്ക​ൻ​കൂ​ട്ട് ഇ​ട്ട് ഫ്രൈ ​ചെ​യ്തെ​ടു​ക്കു​ക.

Tags