ചെറുപയർ ചമ്മന്തി ; റെസിപ്പി ഇതാ

cherupayar
cherupayar

ആവശ്യമായ ചേരുവകൾ

ചെറുപയർ- 1/2 കപ്പ്
തേങ്ങ- 1/2 കപ്പ്
ഉപ്പ്- ആവശ്യത്തിന്
വെളുത്തുള്ളി- 3 അല്ലി
കറിവേപ്പില- ഒരു പിടി
മുളകുപൊടി- 1/4 ടീസ്പൂൺ
വറ്റൽ മുളക് – 2 എണ്ണം

തയ്യാറാക്കുന്ന വിധം

ഒരു പാൻ അടുപ്പിൽ വച്ചു ആദ്യം ചൂടാക്കാം. അതിലേക്ക് അര കപ്പ് ചെറുപയർ, വറ്റൽ മുളക് ചേർത്ത് വറുത്തെടുക്കാം. ഇനി തീ അണച്ച ശേഷം അതിലേക്ക് മൂന്ന് അല്ലി വെളുത്തുള്ളിയും ആവശ്യത്തിന് ഉപ്പും ചേർത്ത് അരച്ചെടുക്കാം. അര കപ്പ് തേങ്ങ ചിരകിയതും, അര ടീസ്പൂൺ മുളകുപൊടിയും കറിവേപ്പിലയും ചേർത്ത് അൽപം വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കാം. നല്ല കിടിലൻ ചെറുപയർ ചമ്മന്തി റെഡി.

tRootC1469263">

Tags