വീട്ടിൽ തന്നെ ഹോട്ടൽ സ്റ്റൈൽ ചിക്കൻ പുലാവ് എളുപ്പത്തിൽ
ആവശ്യമുള്ള സാധനങ്ങൾ
ബസുമതി അരി- ഒരു കപ്പ്
ഉള്ളി- രണ്ടെണ്ണം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- ഒരു ടേബിൾ സ്പൂൺ
അണ്ടിപ്പരിപ്പ്-രണ്ട് ടേബിൾ സ്പൂൺ
മുന്തിരി- രണ്ട് ടേബിൾ സ്പൂൺ
പുതിനയില- ഒരു പിടി
മല്ലിയില- ഒരു പിടി
കറുവപ്പട്ട-അൽപം
ഏലക്കായ- നാലെണ്ണം
ജീരകം-ഒരു ടീസ്പൂൺ
ഉപ്പ- പാകത്തിന്
tRootC1469263">നെയ്യ്- മൂന്ന് ടേബിൾ സ്പൂൺ
വെള്ളം- പാകത്തിന്
മാരിനേറ്റ് ചെയ്യാൻ
ചിക്കൻ-അരക്കിലോ
തൈര്- ഒരു കപ്പ്
മുളക് പൊടി- രണ്ട് ടീസ്പൂൺ
മല്ലിപ്പൊടി- ഒരു ടേബിൾ സ്പൂൺ
ജീരകപ്പൊടി- രു ടീസ്പൂൺ
ഗരം മസാല- രണ്ട് ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
രണ്ടാമത്തെ ചേരുവകൾ എല്ലാം നല്ലതു പോലെ ചിക്കനിൽ പുരട്ടി രു മണിക്കൂറോളം വെക്കുക. ബസുമതി അരി കുതിർത്ത ശേഷം ഊറ്റിയെടുത്ത് മാറ്റി വെക്കാം. അടി കട്ടിയുള്ള പാത്രത്തിൽ നെയ്യ് ചൂടാക്കി മുന്തിരിയും അണ്ടിപ്പരിപ്പും കറുവപ്പട്ടയും ഏലക്കയും ഇടുക. ഇവയെല്ലാം നല്ലതു പോലെ മിക്‌സ് ചെയ്യാം. ഇതിലേക്ക് ഉള്ളി ചേർത്ത് നല്ലതു പോലെ വഴറ്റിയെടുക്കാം.
പിന്നീട് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് മിക്‌സ് ചെയ്യാം. ഇതിലേക്ക് ഉപ്പും ചേർക്കാം. മസാല പുരട്ടി വെച്ചിരിക്കുന്ന ചിക്കൻ ഇതിലേക്കിട്ട് നല്ലതു പോലെ മിക്‌സ് ചെയ്യാം. പിന്നീട് മല്ലി, പുതിനയില എന്നിവയും ചേർക്കാം. പിന്നീട് അരിയും നല്ലതു പോലെ മിക്‌സ് ചെയ്ത ശേഷം രണ്ട് കപ്പ് വെള്ളം ചേർക്കാം. നല്ലതു പോലെ 20 മിനിട്ടോളം വേവിക്കാം. വെള്ളം പൂർണമായും മാറിയ ശേഷം അടുപ്പിൽ നിന്നും ഇറക്കി വെക്കാവുന്നതാണ്. സ്വാദിഷ്ഠമായ ചിക്കൻ പുലാവ് റെഡി.
.jpg)


