മലബാറിന്റെ സ്വന്തം കടിയോ? സ്ട്രീറ്റ് ഫുഡ് പ്രേമികളുടെ മനസ്സ് കീഴടക്കി ചിക്കൻ ബോണ്ട

ChickenBonda


ചേരുവകൾ : 
ചിക്കൻ - 300ഗ്രാം 
ഉരുളക്കിഴങ്ങ്‌ - 1 എണ്ണം 
വെള്ളം - 1 കപ്പ് 
കുരുമുളക് പൊടി - 1ടീ സ്പൂൺ 
മുളക് പൊടി - 1ടീ സ്പൂൺ 
ഉപ്പ് - 1 ടീ സ്പൂൺ 
മേല്പറഞ്ഞ ചേരുവകൾ എല്ലാം കുക്കറിൽ വേവിച്ച് തണുക്കാൻ വെക്കുക. 
എണ്ണ - 2 ടേബിൾ സ്പൂൺ 
ജീരകം - 1/2 ടീ സ്പൂൺ 
ഇഞ്ചി - 1 ടീ സ്പൂൺ 
ചെറുതായി അരിഞ്ഞ പച്ച മുളക് - 5 എണ്ണം 
വലിയ ഉള്ളി ചെറുതായി അരിഞ്ഞത് - 1കപ്പ് 
ഉപ്പ് - 1/2 ടീ സ്പൂൺ 
ഗരം മസാല - 1/2 ടീ സ്പൂൺ 
കോൺ ഫ്ളോർ - 2ടേബിൾ സ്പൂൺ. 
മൈദ - 1 1/2 കപ്പ് 
കടലമാവ് - 1 1/2 കപ്പ് 
മുളക് പൊടി - 1 ടീ സ്പൂൺ 
ഉപ്പ് - 1 ടീ സ്പൂൺ 
ഈ ചേരുവകൾ വെള്ളമൊഴിച്ചു പാകത്തിന് കട്ടിയിൽ കലക്കി വെക്കുക 
പാചകരീതി :
• ഒരു പാനിൽ എണ്ണ ചൂടാക്കി ജീരകം, ഇഞ്ചി, പച്ചമുളക്, ഉള്ളി, ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റുക.
• ഉള്ളി വഴന്നു വരുമ്പോൾ ഗരം മസാല ചേർക്കുക. 
• ഈ മിശ്രിതം തണുത്ത ശേഷം വെള്ളം വാർത്തു വെച്ച ചിക്കനിൽ ചേർക്കുക.
• ഒപ്പം കോൺ ഫ്ലോർ ചേർക്കുക. 
• ഇത് നന്നായി ചേർത്ത് കുഴച്ച് ചെറിയ ഉരുളകളാക്കി മൈദ കടലമാവ് മിശ്രിതത്തിൽ മുക്കി എണ്ണയിൽ വറത്തു കോരുക
 

Tags