ചിക്കൻ ഉപയോഗിച്ച് വ്യത്യസ്തമായ ഒരു മെഴുക്കുപുരട്ടി

Do you make this kind of taste with chicken? It's a good combination with anything...
Do you make this kind of taste with chicken? It's a good combination with anything...

ചേരുവകൾ

ബോൺലെസ് ചിക്കൻ – 450 ഗ്രാം
ചെറിയ ഉള്ളി അരിഞ്ഞത് – 20 എണ്ണം
വെളുത്തുള്ളി – ഒരു കുടം നീളത്തിലരിഞ്ഞത്
ഇഞ്ചി – ഒരു ചെറിയ കഷണം
ഉണക്കമുളക് – 4
കടുക് – അര ടീസ്പൂൺ
കറിവേപ്പില – 2 തണ്ട്
ഉപ്പ് – ആവശ്യത്തിന്
മുളകുപൊടി – മുക്കാൽ ടീസ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
മല്ലിപ്പൊടി – മുക്കാൽ ടീസ്പൂൺ
ഗരംമസാലപ്പൊടി – മുക്കാൽ ടീസ്പൂൺ
വെള്ളം – കാൽ കപ്പ്
വെളിച്ചെണ്ണ – രണ്ട് ടീസ്പൂൺ

tRootC1469263">

തയാറാക്കുന്ന വിധം

ചിക്കൻ നല്ലതു പോലെ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കുക. ഒരു പാനിൽ 2 ടിസ്പൂൺ ഓയിൽ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇതിലേക്കു അരിഞ്ഞുവച്ചിരിക്കുന്ന ചെറിയ ഉള്ളിയും വെളുത്തുള്ളിയും ഇഞ്ചിയും ഉണക്കമുളകും കറിവേപ്പിലയും ചേർത്തു വഴറ്റുക. മസാലക്കൂട്ടും ചേർക്കാം. ഇതിലേക്കു മുറിച്ചുമാറ്റി വെച്ചിരിക്കുന്ന ചിക്കൻ ചേർത്ത് യോജിപ്പിച്ചു മൂടി വെച്ച് രണ്ടു മിനിറ്റ് വേവിക്കുക. ചിക്കനിൽ നിന്നും വെള്ളം ഊറി വന്നതിനു ശേഷം ഒന്നുകൂടെ നന്നായി യോജിപ്പിച്ച് വേവിക്കുക. ശേഷം ചിക്കനിൽ നിന്നും ഊറിവന്ന വെള്ളം മുഴുവൻ വറ്റിക്കഴിഞ്ഞാൽ കാൽ കപ്പ് വെള്ളം ചേർത്ത് മൂടി വച്ച് വേവിക്കുക.

Tags