വെയിറ്റ് ലോസിന് ഏത് ചിക്കൻ ഭാഗം കഴിക്കണം?

chicken Is it breast or leg?

ചിക്കൻ വിഭവങ്ങൾ നോൺവെജ് പ്രേമികളുടെ പ്രിയപ്പെട്ടതിൽ ഒന്നാണ്. കറി, ബിരിയാണി, ഫ്രൈഡ് റൈസ് മുതൽ ചിക്കൻ 65, ചില്ലി, പെപ്പർ ചിക്കൻ വരെ അനവധി രുചികൾ ഇതിലൂടെ തയ്യാറാക്കാം. പോഷകസമൃദ്ധമായ ചിക്കൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. പ്രോട്ടീൻ സമൃദ്ധമായതിനാൽ ശരിയായ രീതിയിൽ കഴിച്ചാൽ ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. എന്നാൽ ചിക്കനിലെ ഏത് ഭാഗമാണ് കൂടുതൽ ഗുണകരമെന്ന് നിങ്ങൾ അറിയാമോ?

ചിക്കനിൽ കൊഴുപ്പ് കുറഞ്ഞ ഭാഗമാണ് ബ്രെസ്റ്റ്. അതിനാൽ ചിക്കൻ വിഭവങ്ങൾ തയ്യാറാക്കുമ്പോൾ ബ്രെസ്റ്റ് ഉൾപ്പെടുത്തുന്നത് കൂടുതൽ ഗുണം ചെയ്യും. ചിക്കൻ ബ്രെസ്റ്റിൽ പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പേശികൾക്ക് കൂടുതൽ ബലവും ഉറപ്പും നൽകും. ഒരു ചിക്കൻ ബ്രെസ്റ്റ് പീസിൽ ശരീരത്തിന് ആവശ്യമായ കലോറി അടങ്ങിയിട്ടുണ്ട്. അതുപോലെ ശരീതത്തിലെ ഉപാപജയപ്രവർത്തനങ്ങൾ ( മെറ്റാബോളിസം) വർദ്ധിപ്പിക്കാനും ചിക്കൻ ബ്രെസ്റ്റ് സഹായിക്കും.

ചിക്കൻ ബ്രെസ്റ്റിൽ കാർബോ ഹൈഡ്രേറ്റ് അടങ്ങിയിട്ടില്ല. ഗ്ലൈസിമിക് ഇൻഡക്സ് പൂജ്യമായതിനാൽ ചിക്കൻ ബ്രെസ്റ്റ് പ്രമേഹ രോഗികൾക്കും കഴിക്കാവുന്നതാണ്. ഇതിൽ നിരവധി വൈറ്റമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്.ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ചിക്കൻ ബ്രെസ്റ്റ് ശീലമാക്കാം. പ്രോട്ടീൻ ധാരാളം ഉള്ളതിനാൽ പെട്ടന്ന് വയറ് നിറഞ്ഞ പോലെ തോന്നും. അപ്പോൾ അമിതമായ ഭക്ഷണം കഴിക്കുന്നതിൽ നിന്നും ഒഴിവാകാം.

ചിക്കൻ ബ്രെസ്റ്റ് കഴിക്കേണ്ടത്

ഗ്രിൽ ചെയ്ത് കഴിക്കാം: ചിക്കൻ ബ്രെസ്റ്റ് എണ്ണ കുറച്ച് ഗ്രിൽ ചെയ്ത് കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് ചിക്കന്റെ സ്വാദ് കൂട്ടുകയും കലോറി കുറയ്ക്കുകയും ചെയ്യുന്നു.

ആവിയിൽ വേവിച്ചത്: എണ്ണ ഉപയോഗിക്കാതെ ആവിയിൽ വേവിച്ചോ തിളപ്പിച്ചോ കഴിക്കുന്നതാണ് ഏറ്റവും ഉത്തമം.

സ്റ്റീർ-ഫ്രൈ : വളരെ കുറഞ്ഞ അളവിൽ ഒലിവ് ഓയിലോ വെളിച്ചെണ്ണയോ ഉപയോഗിച്ച് പച്ചക്കറികൾക്കൊപ്പം ചിക്കൻ സ്റ്റീർ-ഫ്രൈ ചെയ്യാം.

സൂപ്പ്: ചിക്കൻ ഉപയോഗിച്ച് ഹെൽത്തി സൂപ്പുകൾ ഉണ്ടാക്കി കഴിക്കാം

Tags