അത്താഴത്തിൽ പ്രോട്ടീൻ കൂട്ടാം; സാധാരണ ചപ്പാത്തിക്ക് പകരം ഈ വിഭവം പരീക്ഷിക്കൂ
ചേരുവകൾ:
പാൻകേക്കിന്:
- ഗോതമ്പുപൊടി – 1 കപ്പ്
- മുട്ട – 1 എണ്ണം
- വെള്ളം – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
നിറയ്ക്കാൻ:
- എല്ലില്ലാത്ത ചിക്കൻ – 100 ഗ്രാം
- സവാള – ½ എണ്ണം
- ക്യാപ്സിക്കം – ½ എണ്ണം
- കുരുമുളകുപൊടി – ¼ ടീസ്പൂൺ
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – ½ ടീസ്പൂൺ
- എണ്ണ – 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം:
ചിക്കൻ ചെറിയ കഷണങ്ങളാക്കി മുറിച്ച് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും കുരുമുളകുപൊടിയും ഉപ്പും ചേർത്ത് നന്നായി വേവിക്കുക. ചിക്കൻ വെന്തശേഷം ചെറുതായി കീറിയെടുക്കുക. പാനിൽ എണ്ണ ചൂടാക്കി സവാളയും ക്യാപ്സിക്കവും വഴറ്റിയശേഷം ചിക്കൻ ചേർത്ത് ഇളക്കുക.
ഗോതമ്പുപൊടി, മുട്ട, ഉപ്പ്, വെള്ളം എന്നിവ ചേർത്ത് പാൻകേക്കിനുള്ള മാവ് തയ്യാറാക്കുക. ചൂടായ പാനിൽ മാവ് ഒഴിച്ച് നേർത്തതായി പരത്തി ഇരുവശവും വേവിക്കുക. നടുവിൽ ചിക്കൻ മിശ്രിതം നിറച്ച് മടക്കി വിളമ്പാം. ചിക്കൻ പൂർണമായി വേവിച്ചെന്ന് ഉറപ്പാക്കണം.
.jpg)


