നാടൻ ചിക്കൻ സൂപ്പ് തയ്യാറാക്കാം ...

chicken soup

ചേരുവകൾ:

    എല്ലുമാറ്റിയ കോഴിയിറച്ചി– 50 ഗ്രാം
    കോഴിഎല്ല്– 50 ഗ്രാം
    വെളുത്തുള്ളി– 10 ഗ്രാം
    ഇഞ്ചി– 10 ഗ്രാം
    ചെറിയുള്ളി– 10 ഗ്രാം
    പച്ചമുളക്–10 ഗ്രാം
    കറിവേപ്പില – 2 തണ്ട്
    മല്ലിയില– 10 ഗ്രാം
    മഞ്ഞൾപ്പൊടി– 3 ഗ്രാം
    കായപ്പൊടി– 2 ഗ്രാം
    കുരുമുളക്–5 ഗ്രാം
    കുരുമുളക് പൊടി–2 ഗ്രാം
    നാരങ്ങനീര്– 5 മില്ലി
    ഉപ്പ്– പാകത്തിന്
    ജീരകപ്പൊടി– 2 ഗ്രാം
    തേങ്ങാപ്പാൽ (ഒന്നാംപാൽ)–10 മില്ലി
    വെളിച്ചെണ്ണ–5 മില്ലി

തയാറാക്കുന്ന വിധം:

പാനിൽ എണ്ണയൊഴിച്ച് ചെറുതായി അരിഞ്ഞുവെച്ച വെളുത്തുള്ളി, ഉള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, കുരുമുളക് ചതച്ചത് എന്നിവയിട്ട് വഴറ്റി പാകമാക്കുക. ഇതിലേക്ക് കോഴിയിറച്ചിയും എല്ലും മഞ്ഞൾപ്പൊടിയും ഇട്ട് ഒരു ലിറ്റർ വെള്ളവുമൊഴിക്കുക. ശേഷം കായപ്പൊടി, മല്ലിയില എന്നിവയിട്ട് കുറഞ്ഞ തീയിൽ 20 മിനിറ്റ് തിളപ്പിച്ചെടുക്കുക.

സൂപ്പ് കുറുകി നേർ പകുതിയായി വരുമ്പോൾ അരിച്ചെടുക്കുക. ശേഷം കുറഞ്ഞ തീയിൽ വെച്ച് ജീരകപ്പൊടിയും കുരുമുളകുപൊടിയും നാരങ്ങ നീരും പാകത്തിന് ഉപ്പും ചേർത്ത് ബൗളിലേക്ക് മാറ്റുക. അൽപം തേങ്ങാപ്പാലും ചേർത്ത് വിളമ്പാം.

Tags