ചിക്കന്‍ ഷീഷ് കബാബ്

kebab

 

1.ചിക്കന്‍ എല്ലില്ലാതെ – അരക്കിലോ
2.സവാള, ചെറുതായി അരിഞ്ഞത് – ഒരു കപ്പ്
വെളുത്തുള്ളി, ചെറുതായി അരിഞ്ഞത് – രണ്ടു വലിയ സ്പൂണ്‍
ഇഞ്ചി, ചെറുതായി അരിഞ്ഞത് – അര വലിയ സ്പൂണ്‍
പച്ചമുളക്, ചെറുതായി അരിഞ്ഞത് – അഞ്ച്
കടലമാവ് – മൂന്നു വലിയ സ്പൂണ്‍
ഗരംമസാല – രണ്ടു ചെറിയ സ്പൂണ്‍
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂണ്‍
കാശ്മീരി മുളകുപൊടി – രണ്ടു വലിയ സ്പൂണ്‍
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂണ്‍
ജീരകം പൊടി – അര ചെറിയ സ്പൂണ്‍
മല്ലിയില, ചെറുതായി അരിഞ്ഞത് – അരക്കപ്പ്
പുതിനയില, ചെറുതായി അരിഞ്ഞത് – കാല്‍ കപ്പ്
കസൂരി മേത്തി – ഒരു വലിയ സ്പൂണ്‍
നാരങ്ങാനീര് – ഒരു വലിയ സ്പൂണ്‍
മുട്ടവെള്ള – ഒരു മുട്ടയുടേത്
നെയ്യ് – രണ്ടു വലിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
3.സ്‌ക്യൂവേഴ്‌സ് – ആവശ്യത്തിന്
4.എണ്ണ – വറുക്കാന്‍ പാകത്തിന്

പാകം ചെയ്യുന്ന വിധം

-ചിക്കന്‍ ചെറിയ കഷണങ്ങളാക്കി മിക്‌സിയില്‍ അരച്ചെടുക്കുക.
-ഒരു വലിയ ബൗളില്‍ അരച്ച ചിക്കനും രണ്ടാമത്തെ ചേരുവയും ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
-സ്‌ക്യൂവേഴ്‌സ് ഒരു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക.
-രണ്ടു സ്‌ക്യൂവേഴ്‌സ് വീതമെടുത്ത് ഒന്നിച്ചു പിടിച്ച് തയാറാക്കി വച്ചിരിക്കുന്ന ചിക്കന്‍ മിശ്രിതം അല്‍പം എടുത്ത് കൈകൊണ്ടു സ്‌ക്യൂവറില്‍ കബാബിനെന്നപോലെ പിടിപ്പിക്കുക.
-ചൂടായ എണ്ണയില്‍ തിരിച്ചും മറിച്ചുമിട്ടു വേവിച്ചെടുക്കാം.

Tags