എളുപ്പം തയ്യാറാക്കാം ചിക്കന്‍ പോപ്‌കോണ്‍

popcorn

ചിക്കന്‍ – കാല്‍ കിലോ
മുട്ട – ഒന്ന്
സോയാ സോസ് – ഒന്നര ചെറിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
കുരുമുളകുപൊടി – മുക്കാല്‍ ചെറിയ സ്പൂണ്‍
ഗാര്‍ലിക് പൗഡര്‍ – മുക്കാല്‍ ചെറിയ സ്പൂണ്‍
കാശ്മീരി മുളകുപൊടി – അര ചെറിയ സ്പൂണ്‍
നാരങ്ങാനീര് – ഒരു വലിയ സ്പൂണ്‍
തൈര് – അര വലിയ സ്പൂണ്‍
മൈദ – അരക്കപ്പ്
കോണ്‍ഫ്ളോര്‍ – അരക്കപ്പ്
ബേക്കിങ് പൗഡര്‍ – അര ചെറിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
കുരുമുളകുപൊടി – അര ചെറിയ സ്പൂണ്‍
കാശ്മീരി മുളകുപൊടി – അര ചെറിയ സ്പൂണ്‍
ഗാര്‍ലിക് പൗഡര്‍ – അര ചെറിയ സ്പൂണ്‍
തണുത്ത വെള്ളം – കാല്‍ കപ്പ്
എണ്ണ – വറുക്കാന്‍ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ചിക്കന്‍ എല്ലില്ലാതെ ചതുരക്കഷണങ്ങളാക്കി വയ്ക്കണം.
-രണ്ടാമത്തെ ചേരുവ നന്നായി യോജിപ്പിച്ച ശേഷം ചിക്കന്‍ കഷണങ്ങള്‍ ചേര്‍ത്തു ഇളക്കി യോജിപ്പിച്ച് അര മണിക്കൂര്‍ വയ്ക്കുക.
-ഒരു വലിയ ബൗളില്‍ മൂന്നാമത്തെ ചേരുവ നന്നായി യോജിപ്പിച്ചു വയ്ക്കുക.
-ഇതിലേക്ക് ചിക്കന്‍ കഷണങ്ങള്‍ ഓരോന്നായി ഇട്ടു കുടഞ്ഞെടുത്തു മാറ്റി വയ്ക്കണം.
-ഇങ്ങനെ എല്ലാ കഷണങ്ങളിലും മാവു പുരട്ടിയ ശേഷം പത്തു മിനിറ്റ് വയ്ക്കുക.
-ശേഷം മാറ്റി വച്ചിരിക്കുന്ന കഷണങ്ങള്‍ വീണ്ടും മുട്ട മിശ്രിതത്തില്‍ മുക്കി ഒന്നു കൂടി മൈദ മിശ്രിതത്തില്‍ ഇട്ടു കുടഞ്ഞെടുക്കണം.
-ഇത് ചൂടായ എണ്ണയില്‍ വറുത്തു കോരി സോസിനൊപ്പം വിളമ്പാം.

 

 

Tags