വൈകുന്നേരത്തെ ചായയ്ക്കൊപ്പം കഴിക്കാൻ കിടിലൻ ചിക്കൻ പത്തിരി
ചേരുവകൾ
പാൻകേക്ക്/പത്തിരിക്ക്
മൈദ – 2 കപ്പ്
മുട്ട – 1
വെള്ളം – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
ചിക്കൻ ഫില്ലിംഗിന്
എല്ലില്ലാത്ത ചിക്കൻ – 400 ഗ്രാം
സവാള – 2 എണ്ണം
പച്ചമുളക് – 2–3 എണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
മുളകുപൊടി – ½ ടീസ്പൂൺ
മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
മല്ലിപ്പൊടി – ½ ടീസ്പൂൺ
ഗരം മസാല – ½ ടീസ്പൂൺ
കുരുമുളകുപൊടി – ¼ ടീസ്പൂൺ
കറിവേപ്പില, മല്ലിയില – ആവശ്യത്തിന്
ഉപ്പ്, എണ്ണ – ആവശ്യത്തിന്
മുകളിൽ ഒഴിക്കാൻ
മുട്ട – 2
പാൽ – ¼ കപ്പ്
നെയ്യ് – 2 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
മൈദ, മുട്ട, ഉപ്പ്, വെള്ളം എന്നിവ ചേർത്ത് ദോശമാവിനേക്കാൾ കുറച്ച് കട്ടിയുള്ള മാവ് തയ്യാറാക്കുക.
ഇതിൽ നിന്ന് നേർത്ത പാൻകേക്കുകൾ തയ്യാറാക്കി മാറ്റിവയ്ക്കുക.
ചിക്കൻ മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിച്ച് ചെറിയ കഷ്ണങ്ങളാക്കി/ഷ്രെഡ് ചെയ്ത് വയ്ക്കുക.
പാനിൽ എണ്ണ ചൂടാക്കി സവാള, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില എന്നിവ വഴറ്റുക.
മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗരം മസാല, കുരുമുളകുപൊടി എന്നിവ ചേർത്ത് വഴറ്റിയ ശേഷം ചിക്കൻ ചേർക്കുക. നന്നായി മിക്സ് ചെയ്ത് ഡ്രൈ ഫില്ലിംഗ് ആക്കുക.
ഒരു ചട്ടി/നോൺസ്റ്റിക് പാനിൽ നെയ്യ് പുരട്ടി ഒരു പാൻകേക്ക് വയ്ക്കുക. അതിന് മുകളിൽ ചിക്കൻ ഫില്ലിംഗ് വിതറുക.
വീണ്ടും പാൻകേക്ക്, ചിക്കൻ ഫില്ലിംഗ് എന്ന രീതിയിൽ 4–5 ലെയർ ഉണ്ടാക്കുക.
മുട്ടയും പാലും ചേർത്ത് അടിച്ച് ഓരോ ലെയറിനും ഇടയിലും മുകളിൽ കൂടി അല്പം ഒഴിക്കാം.
ഏറ്റവും മുകളിൽ നെയ്യ് പുരട്ടി തീ കുറച്ച് അടച്ചുവെച്ച് 10–15 മിനിറ്റ് വേവിക്കുക.
താഴെ ഭാഗം ഗോൾഡൻ ബ്രൗൺ ആയാൽ മറിച്ചോ, ഓവനിൽ ആണെങ്കിൽ മുകളിൽ ഗോൾഡൻ നിറമാകുന്നതുവരെ ബേക്ക് ചെയ്തോ എടുക്കാം.
.jpg)

