ക്രീമിയായ വൈറ്റ് സോസിൽ ചിക്കനും പാസ്തയും ചേർന്നൊരു കിടിലൻ കോമ്പിനേഷൻ

Chicken Pasta in White Sauce


ചേരുവകൾ
വൈറ്റ് സോസ് തയ്യാറാക്കാൻ:
- മൈദ – 3 ടേബിൾ സ്പൂൺ
- ബട്ടർ – 4 ടേബിൾ സ്പൂൺ
- പാൽ – 1 കപ്പ്
- ചതച്ച ഉണക്കമുളക് (Chilli flakes) – 1/2 ടീസ്പൂൺ
- കുരുമുളകുപൊടി – 1/2 ടീസ്പൂൺ
- ഷ്രെഡ് ചെയ്ത ചീസ് (Shredded Cheese) – 3 ടേബിൾ സ്പൂൺ
- ഉപ്പ് – പാകത്തിന്
പാസ്ത തയ്യാറാക്കാൻ:
- പാസ്ത – 400 ഗ്രാം
- എല്ലില്ലാത്ത ചിക്കൻ (Boneless Chicken) – 250 ഗ്രാം
- വെളുത്തുള്ളി – 4 അല്ലി (ചെറുതായി അരിഞ്ഞത്)
- സവാള – 1 എണ്ണം (ചെറുതായി അരിഞ്ഞത്)
- ക്യാപ്സിക്കം – 1 എണ്ണം (ചതുരത്തിൽ അരിഞ്ഞത്)
- കുരുമുളകുപൊടി – 1 ടീസ്പൂൺ
- പാസ്ത സീസണിംഗ് (Pasta Seasoning) – 2 ടീസ്പൂൺ
- ബട്ടർ / ഒലിവ് ഓയിൽ – ആവശ്യത്തിന്
- ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
വൈറ്റ് സോസ് തയ്യാറാക്കുന്ന വിധം: സ്റ്റെപ്പ് 1: ഒരു നോൺ-സ്റ്റിക് പാനിൽ ബട്ടർ ഇട്ട് ഉരുക്കിയെടുക്കുക. സ്റ്റെപ്പ് 2: ബട്ടർ ഉരുകുമ്പോൾ മൈദ ചേർത്ത് കരിഞ്ഞുപോകാതെ നന്നായി ഇളക്കുക. സ്റ്റെപ്പ് 3: മൈദയുടെ നിറം മാറിപ്പോകുന്നതിന് മുൻപായി പാൽ കുറച്ചുകുറച്ചായി ഒഴിച്ച് കട്ടകെട്ടാതെ നന്നായി മിക്സ് ചെയ്ത് ഇളക്കിക്കൊണ്ടിരിക്കുക. സ്റ്റെപ്പ് 4: മിശ്രിതം കുറുകി വരുമ്പോൾ അതിലേക്ക് ഷ്രെഡ് ചെയ്ത ചീസ് ചേർത്ത് ഇളക്കുക. സ്റ്റെപ്പ് 5: ഇതിലേക്ക് ചതച്ച ഉണക്കമുളക്, കുരുമുളകുപൊടി, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് ഇളക്കി വാങ്ങി വെക്കുക. (വൈറ്റ് സോസ് തയ്യാർ).
പാസ്തയും ചിക്കനും തയ്യാറാക്കുന്ന വിധം: സ്റ്റെപ്പ് 6: ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളമെടുത്ത് അല്പം ഉപ്പും ചേർത്ത് പാസ്ത 8 മുതൽ 10 മിനിറ്റ് വരെ വേവിച്ചെടുക്കുക. വെന്ത ശേഷം വെള്ളം പൂർണ്ണമായും വാർത്തു കളഞ്ഞു മാറ്റി വെക്കുക. സ്റ്റെപ്പ് 7: ഒരു പാനിൽ അല്പം ബട്ടർ ചൂടാക്കി, ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന ചിക്കൻ ഇട്ട് വഴറ്റി വേവിച്ച് മാറ്റി വെക്കുക. സ്റ്റെപ്പ് 8: അതേ പാനിൽ വെളുത്തുള്ളി ചേർത്ത് നന്നായി വഴറ്റുക. അതിനുശേഷം അരിഞ്ഞു വെച്ച സവാളയും ക്യാപ്സിക്കവും ചേർത്ത് വഴറ്റുക. സ്റ്റെപ്പ് 9: പച്ചക്കറികൾ വാടി വരുമ്പോൾ ഫ്രൈ ചെയ്തു വെച്ച ചിക്കനും തയ്യാറാക്കി വെച്ചിരിക്കുന്ന വൈറ്റ് സോസും ചേർത്ത് നന്നായി ഇളക്കുക. പാകത്തിന് ഉപ്പ് ചേർക്കുക. സ്റ്റെപ്പ് 10: ഇതിലേക്ക് വേവിച്ചുവെച്ച പാസ്ത, പാസ്ത സീസണിംഗ്, കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് ചൂടോടെ വിളമ്പാം

Tags