കടയിൽ നിന്ന് ഇനി വാങ്ങേണ്ട! പെർഫെക്റ്റ് ചിക്കൻ മോമോസ് വീട്ടിൽ തയാറാക്കാം
ആവശ്യമായ ചേരുവകൾ
മാവ് തയ്യാറാക്കാൻ
മൈദ – 2 കപ്പ്
ഉപ്പ് – ½ ടീസ്പൂൺ
എണ്ണ – 1 ടീസ്പൂൺ
ആവശ്യത്തിന് വെള്ളം
ഫില്ലിങ്ങിന്
ചിക്കൻ (ചെറുതായി അരിഞ്ഞത് അല്ലെങ്കിൽ മിൻസ് ചെയ്തത്) – 250 ഗ്രാം
സവാള – 1 എണ്ണം (ചെറുതായി അരിഞ്ഞത്)
കാബേജ് – ½ കപ്പ് (ചെറുതായി അരിഞ്ഞത്)
കാരറ്റ് – ¼ കപ്പ് (ചിരകിയത്)
വെളുത്തുള്ളി – 5 അല്ലി (ചെറുതായി അരിഞ്ഞത്)
ഇഞ്ചി – 1 ടീസ്പൂൺ (ചെറുതായി അരിഞ്ഞത്)
കുരുമുളക് പൊടി – 1 ടീസ്പൂൺ
സോയ സോസ് – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
സ്പ്രിംഗ് ഒണിയൻ – 2 ടേബിൾസ്പൂൺ (ഐച്ഛികം)
തയ്യാറാക്കുന്ന വിധം
ആദ്യം മൈദ, ഉപ്പ്, എണ്ണ എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് മൃദുവായ മാവ് കുഴച്ചെടുക്കുക. നനഞ്ഞ തുണി കൊണ്ട് മൂടി 30 മിനിറ്റ് മാറ്റിവയ്ക്കുക.
ഒരു പാത്രത്തിൽ ചിക്കൻ, സവാള, കാബേജ്, കാരറ്റ്, വെളുത്തുള്ളി, ഇഞ്ചി, കുരുമുളക് പൊടി, സോയ സോസ്, ഉപ്പ്, സ്പ്രിംഗ് ഒണിയൻ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
ശേഷം മാവ് ചെറിയ ഉരുളകളാക്കി വളരെ നേർത്ത വട്ടത്തിൽ പരത്തുക. നടുവിൽ ഒരു ടേബിൾസ്പൂൺ ഫില്ലിങ് വച്ച് അരികുകൾ മടക്കി മോമോസിന്റെ ആകൃതിയിൽ അടയ്ക്കുക.
സ്റ്റീമറിലോ ഇഡ്ഡലി പാത്രത്തിലോ എണ്ണ പുരട്ടി മോമോസ് നിരത്തി 12–15 മിനിറ്റ് ആവിയിൽ വേവിക്കുക. ചിക്കൻ പൂർണമായി വേവുന്നതുവരെ സ്റ്റീം ചെയ്യണം.
ചൂടോടെ സ്പൈസി മോമോസ് ചട്നിയോ ടൊമാറ്റോ സോസോ ചേർത്ത് വിളമ്പാം.
.jpg)

