നാവിൽ വെള്ളമൂറും ചിക്കൻ മസാല പെരട്ട്

peratt

ആവശ്യമുള്ള സാധനങ്ങള്‍

.ചിക്കൻ കഷണങ്ങളാക്കിയതയ് – 300 ഗ്രാം
വെളുത്തുള്ളി – മൂന്ന് അല്ലി
ഇഞ്ചി – അഞ്ചു കഷണം
ചുവന്നുള്ളി – എട്ട്
പെരുംജീരകം – ഒരു ചെറിയ സ്പൂൺ
കുരുമുളക് – ഒരു ചെറിയ സ്പൂൺ
കാശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
ഗരം മസാലപ്പൊടി – അര ചെറിയ സ്പൂൺ
വിനാഗിരി – ഒരു വലിയ സ്പൂൺ
എണ്ണ – മൂന്നു വലിയ സ്പൂൺ
.കറിവേപ്പില – ഒരു തണ്ട്
വെള്ളം – കാൽ കപ്പ്
മല്ലിയില, ചെറുതായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

ചിക്കൻ കഴുകി വൃത്തിയാക്കി വയ്ക്കുക.
∙രണ്ടാമത്തെ ചേരുവ അൽപം വെള്ളം ചേർത്തു നന്നായി അരയ്ക്കുക.
∙ഇത് ചിക്കനിൽ പുരട്ടി അര മണിക്കൂർ വയ്ക്കണം.
∙പാനിൽ എണ്ണ ചൂടാക്കി കറിവേപ്പില വഴറ്റുക. ഇതിലേക്കു ചിക്കൻ കഷണങ്ങൾ ചേർത്തു വറുത്തു കോരി മാറ്റി വയ്ക്കണം.
∙ഇതേ പാനിലേക്ക് ബാക്കിയുള്ള അരപ്പ് കാൽ കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക.
∙ഇതിലേക്കു വറുത്തു വച്ചിരിക്കുന്ന ചിക്കൻ ചേർത്തു വേവിച്ചു വറ്റിക്കുക.
∙മല്ലിയില ചേർത്തു വിളമ്പാം.

Tags