സോസിന്റെ രുചിയിൽ പൊതിഞ്ഞ്, ഓരോ ബൈറ്റിലും കൊതിയൂറും ചിക്കൻ ലോലിപോപ്പ്!

chicken lollipops

ചേരുവകൾ
ചിക്കൻ ലോലിപോപ്പ് – 300 ഗ്രാം (ഏകദേശം 10 എണ്ണം)
മൈദ – 3 ടേബിൾ സ്പൂൺ
കോൺഫ്ലോർ (Cornflour) – 1 1/2 ടേബിൾ സ്പൂൺ
കുരുമുളക് പൊടി (Pepper powder) – 1/2 ടീ സ്പൂൺ
കാശ്മീരി മുളകുപൊടി – 3 1/2 ടീ സ്പൂൺ (മാരിനേഷന് 2 ടീ സ്പൂൺ, ബാറ്ററിന് 1 1/2 ടീ സ്പൂൺ)
സോയാസോസ് – 4 ടേബിൾ സ്പൂൺ
ഇഞ്ചി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
വെളുത്തുള്ളി – 7-8 അല്ലി (പൊടിയായി അരിഞ്ഞത്)
സവാള – 1 എണ്ണം (പൊടിയായി അരിഞ്ഞത്)
സ്പ്രിംഗ് ഒനിയൻ (Spring onion) – ആവശ്യത്തിന്
ടൊമാറ്റോ സോസ് – 2 ടേബിൾ സ്പൂൺ
ചില്ലി സോസ് – ആവശ്യത്തിന്
സെസ്ചുവാൻ സോസ് (Schezwan sauce) – ആവശ്യത്തിന്
ഓയിൽ – വറുക്കാനും സോസ് തയ്യാറാക്കാനും ആവശ്യത്തിന്
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
സ്റ്റെപ്പ് 1: ചിക്കൻ മാരിനേഷനും ഫ്രൈ ചെയ്യലും
കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന ചിക്കൻ ലോലിപോപ്പിലേക്ക് 2 ടീ സ്പൂൺ കാശ്മീരി മുളകുപൊടി, കുരുമുളക് പൊടി, ഇഞ്ചി പേസ്റ്റ്, 2 ടേബിൾ സ്പൂൺ സോയാസോസ്, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി തിരുമ്മി പുരട്ടി 30 മിനിറ്റ് അടച്ചുവെച്ച് മാരിനേറ്റ് ചെയ്യുക.
ഒരു പാത്രത്തിൽ മൈദ, കോൺഫ്ലോർ, 1 1/2 ടീ സ്പൂൺ കാശ്മീരി മുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അല്പം വെള്ളം ഒഴിച്ച് കട്ടിയിൽ (Batter consistency) ബാറ്റർ തയ്യാറാക്കുക.
മാരിനേറ്റ് ചെയ്തു വെച്ച ചിക്കൻ ലോലിപോപ്പ് ഈ ബാറ്ററിൽ മുക്കി കോട്ടി, ചൂടായ എണ്ണയിൽ ചെറിയ തീയിൽ (Low-medium flame) ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുത്ത് മാറ്റി വെക്കുക.
സ്റ്റെപ്പ് 2: സോസ് തയ്യാറാക്കലും ചിക്കൻ മിക്സ് ചെയ്യലും
മറ്റൊരു പാൻ അടുപ്പത്ത് വെച്ച് അല്പം ഓയിൽ ചൂടാക്കുക. അതിലേക്ക് പൊടിയായി അരിഞ്ഞ വെളുത്തുള്ളി ചേർത്ത് വഴറ്റുക.
ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള കൂടി ചേർത്ത് നന്നായി വഴറ്റിയെടുക്കുക.
സവാള വാടി വരുമ്പോൾ ബാക്കിയുള്ള സോയാസോസ്, ടൊമാറ്റോ സോസ്, ചില്ലി സോസ്, സെസ്ചുവാൻ സോസ് എന്നിവ ചേർത്ത് നന്നായി ഇളക്കുക.
സോസ് കുറുകി കട്ടിയായി വരുമ്പോൾ നമ്മൾ ഫ്രൈ ചെയ്തു മാറ്റി വെച്ചിരിക്കുന്ന ചിക്കൻ ലോലിപോപ്പ് ഇതിലേക്ക് ചേർത്ത് സോസിൽ നന്നായി കോട്ടാകുന്ന രീതിയിൽ യോജിപ്പിക്കുക.
അവസാനം ഇതിലേക്ക് പൊടിയായി അരിഞ്ഞ സ്പ്രിംഗ് ഒനിയൻ കൂടി വിതറി തീ ഓഫ് ചെയ്യാം.
ചൂടോടെ കഴിക്കാൻ അടിപൊളി രുചിയിലുള്ള സോസി ചിക്കൻ ലോലിപോപ്പ് തയ്യാർ! 

Tags