കുട്ടികളുടെ പ്രിയപ്പെട്ട ചിക്കൻ ലോലിപോപ്പ് ഇനി കടയിൽ പോകാതെ വീട്ടിൽ തന്നെ ഉണ്ടാക്കാം
Sep 21, 2026, 12:06 IST
ചേരുവകൾ
ചിക്കൻ വിംഗ്സ് – 500 ഗ്രാം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
കുരുമുളകുപൊടി – ½ ടീസ്പൂൺ
സോയ സോസ് – 1 ടേബിൾസ്പൂൺ
കോൺഫ്ലോർ – 2 ടേബിൾസ്പൂൺ
മൈദ – 2 ടേബിൾസ്പൂൺ
മുട്ട – 1
ഉപ്പ് – ആവശ്യത്തിന്
എണ്ണ – വറുക്കാൻ
തയ്യാറാക്കുന്ന വിധം
ചിക്കനിൽ എല്ലാ ചേരുവകളും ചേർത്ത് നന്നായി പുരട്ടി 30 മിനിറ്റ് വെക്കുക.
എണ്ണ ചൂടാക്കി മീഡിയം തീയിൽ ചിക്കൻ 8–10 മിനിറ്റ് വറുത്തെടുക്കുക.
ശേഷം തീ കൂട്ടി 1–2 മിനിറ്റ് കൂടി വറുത്ത് ക്രിസ്പിയാക്കുക.
ടിഷ്യൂവിൽ വെച്ച് അധിക എണ്ണ കളഞ്ഞ് ചൂടോടെ വിളമ്പാം.
.jpg)

