രുചിയിൽ മുമ്പൻ, ചിലവിൽ കുറവ്; വിരുന്നുകാർക്കായി വിളമ്പാൻ ഒരു സ്പെഷ്യൽ ഐറ്റം

Chickenliverroast

ലിവർ - 500 gm
മുളകുപൊടി - 2 സ്പൂൺ
മഞ്ഞൾപൊടി - 1/2 സ്പൂൺ
ഗരം മസാല - 1/2 സ്പൂൺ
കുരുമുളകുപൊടി - 1 സ്പൂൺ
തൈര് - 1 സ്പൂൺ
ഉപ്പ് - ആവിശ്യത്തിന്
സവാള - 2
പച്ചമുളക് - 2
ഇഞ്ചി - ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി - 5 അല്ലി
തക്കാളി - 1
കറിവേപ്പില - 1 തണ്ട്
ഓയിൽ - ഫ്രൈ ചെയ്യാൻ ആവിശ്യത്തിന്
തയ്യാറാകുന്നെ വിധം
ഒരു ബൗളിലേക്കു മുളകുപൊടി, മഞ്ഞൾപൊടി, കുരുമുളകുപൊടി, ഉപ്പ്, തൈര്, ഗരം മസാല, ചേർത്തു പേസ്റ്റ് രൂപത്തിൽ ആക്കുക. അതിലേക്കു കഴുകി വൃത്തി ആക്കി വെച്ചേക്കുന്ന ലിവർ ഇട്ടു മിക്സ്‌ ചെയ്തു 1 ഹൗർ വെച്ചേക്കുക. ഒരു പാൻ ചുടാക്കി ഓയിൽ ഒഴിച്ചു ലിവർ ഇടുക ഒരു പുറം ഫ്രൈ ആകുമ്പോൾ തിരിച്ചു ഇടുക പകുതി ഫ്രൈ ആകുമ്പോൾ അതിനു മുകളിൽ ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, സവാള (ലിവർ വച്ചിരുന്നെ ബൗളിൽ ഇട്ടു ഉപ്പ് ചേർത്ത് മിക്സ്‌ ചെയ്തു എടുക്കുക) ഇട്ടു കൊടുക്കണം അതിനു മുളകിൽ ഒരു തക്കാളി യും കറിവേപ്പില യും ഇട്ടു കൊടുത്തു അടച്ചു വച്ചു 10 മിനിറ്റ് (ഗ്യാസ് ലോ ഫ്ലാമിൽ ആയിരിക്കണം) ഓപ്പൺ ചെയ്തു എല്ലാം കൂടി മിക്സ്‌ ചെയ്തു ചെറിയ തീയിൽ ഇട്ടു വരട്ടി എടുക്കുക. ചിക്കൻ ലിവർ റോസ്റ്റ് റെഡി.

Tags