കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട എരിവ് കുറഞ്ഞ മധുരമുള്ള വിഭവം ഇതാ..

Chicken Kuruma

ചേരുവകൾ

ചിക്കൻ – ഒരു കിലോ

സവാള – 4 എണ്ണം

തക്കാളി – 2 വലിയത്

പച്ച മുളക് -5 എണ്ണം

ഇഞ്ചി പേസ്റ്റ്- 1 ടീ സ്പൂൺ

വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ

കുരുമുളക് പൊടി – 1 ടീസ്പൂൺ

മല്ലി പൊടി- 1 ടേബിൾ സ്പൂൺ

മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ

ഗരം മസാല- 1/2 ടീസ്പൂൺ

തൈര് – അര കപ്പ്(അധികം പുളി ഇല്ലാത്തെ)
മല്ലി ഇല

tRootC1469263">

വെളിച്ചെണ്ണ.- 2 ടേബിൾ സ്പൂൺ

ഉരുള കിഴങ്ങ്- 2 എണ്ണം (വേവിച്ച് ഉടച്ചത്)

അരച്ചെടുക്കാൻ ആവശ്യമായ ചേരുവകൾ

തേങ്ങ – 1 മുറി

ചെറിയ ഉള്ളി – 2 എണ്ണം

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് സവാള അരിഞ്ഞതു വഴറ്റുക. ശേഷം തക്കാളി അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് നന്നായി വഴറ്റി പച്ച മുളക് ചേർത്ത് ഒന്നൂടെ നന്നായി വഴറ്റുക.ശേഷം മല്ലി പൊടി, മഞ്ഞൾ പൊടി,ഗരം മസാല &കുരുമുളക് പൊടി ചേർക്കുക. എണ്ണ തെളിഞു വരുംപോൾ ചിക്കൻ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് മൂടി വെക്കുക.
കോഴി കഷണങ്ങൾ വേവാകുമ്പോൾ ഉരുള കിഴങ്ങ് , തേങ്ങ അരപ്പ് ചേർക്കാം,തിള വരുംപോൾ തൈര് ചേർത്ത് തീ ഓഫ് ചെയ്യാം. പിന്നീട് വെളിച്ചെണ്ണ ഒഴിച്ച് മല്ലി ഇല അലങ്കരിച്ച് ചിക്കൻ കുറുമ വിളമ്പാം.

Tags