ഇത്ര രുചിയിൽ ഒരു ചിക്കൻ വിഭവം നിങ്ങൾ കഴിച്ചിട്ടുണ്ടാകില്ല !

chicken
chicken

ചേരുവകൾ

ചിക്കൻ - 1 കിലോ

വെളിച്ചെണ്ണ - മൂന്ന് വലിയ സ്പൂണ്‍

സവാള നീളത്തിൽ അറിഞ്ഞത് - മൂന്ന്

കറിവേപ്പില ആവിശ്യത്തിന്

ഇഞ്ചി- കഷ്ണം ചതച്ചത്

വെളുത്തുള്ളി- 15 അല്ലി ചതച്ചത്

പച്ചമുളക്- പത്ത് ചതച്ചത്

തക്കാളി ചെറുതായി അറിഞ്ഞത് - 2

മഞ്ഞൾപ്പൊടി- അര ചെറിയ സ്പൂണ്‍

കുരുമുളകുപൊടി - ഒരു വലിയ സ്പൂണ്‍

ഗരംമസാലപ്പൊടി- ഒന്നര ചെറിയ സ്പൂണ്‍.

തേങ്ങ തിരുമി പിഴിഞ്ഞെടുത്ത

ഒന്നാം പാൽ - ഒന്നരകപ്പ്

രണ്ടാം പാൽ - മൂന്ന് കപ്പ്

ഉപ്പ് - പാകത്തിന്

വെള്ളം- ഒരു കപ്പ്

മല്ലിയില- ഒരു കെട്ട് (പൊടിയായി അറിഞ്ഞത്)

തയ്യാറാക്കുന്ന വിധം

ചിക്കൻ കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളായി മുറിക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് സവാളയും, കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക. ഇതിൽ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, എന്നിവ ചതച്ചത് ചേർത്ത് നന്നായി വഴറ്റുക. ഇതിൽ തക്കാളി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഗരം മസാലപ്പൊടി എന്നിവ ചേർത്ത് വഴറ്റുക. വേറെ ഒരു പത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചിക്കനും തേങ്ങയുടെ രണ്ടാം പാലും ഒരു കപ്പു വെള്ളവും പാകത്തിന് ഉപ്പും ചേർത്ത് ഇളക്കി അടച്ചുവെച്ചു വേവിക്കുക.

ചിക്കൻ വെന്തു കഴിയുമ്പോൾ വഴറ്റി വെച്ച ചേരുവകൾ അതിലേക് ചേർക്കുക. എന്നിട്ട് തുറന്നു വെച്ച് വേവിക്കുക. വെള്ളവും തേങ്ങാപാലും പറ്റി തുടങ്ങുമ്പോൾ ഒന്നാം പാല് ചേർത്ത് ഇളക്കുക അതിനു ശേഷം തീ ഓഫാക്കി മല്ലിയില അരിഞ്ഞു വെച്ചത് ചേർത്ത് അഞ്ചു മിനിറ്റ് അടച്ചു വെക്കുക.

Tags