ഡിന്നറിന് എന്ത് വേണമെന്ന് ആലോചിച്ച് വിഷമിക്കേണ്ട; ദാ ഒരു സ്പെഷ്യൽ ചിക്കൻ കൊത്തുപൊറോട്ട
ചേരുവകൾ
പൊറോട്ട – 4 എണ്ണം (ചെറുതായി കീറിയത്)
ചിക്കൻ (വേവിച്ച് പൊടിച്ചത്) – 250 ഗ്രാം
സവാള – 2 എണ്ണം (ചെറുതായി അരിഞ്ഞത്)
തക്കാളി – 1 എണ്ണം (അരിഞ്ഞത്)
പച്ചമുളക് – 2 എണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
മല്ലിപ്പൊടി – 1 ടീസ്പൂൺ
ഗരം മസാല – ½ ടീസ്പൂൺ
കുരുമുളകുപൊടി – ½ ടീസ്പൂൺ
മുട്ട – 2 എണ്ണം
കറിവേപ്പില – 1 തണ്ട്
മല്ലിയില – കുറച്ച്
എണ്ണ – 2 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ എണ്ണ ചൂടാക്കി സവാള ചേർത്ത് സ്വർണ്ണനിറമാകുന്നത് വരെ വഴറ്റുക.
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക.
തക്കാളി ചേർത്ത് നന്നായി ഉടയുന്നതുവരെ വേവിക്കുക.
മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഗരം മസാല എന്നിവ ചേർത്ത് ഇളക്കുക.
പൊടിച്ച ചിക്കൻ ചേർത്ത് 3–4 മിനിറ്റ് വഴറ്റുക.
മിശ്രിതത്തിന്റെ ഒരു വശത്തേക്ക് മാറ്റി മുട്ട പൊട്ടിച്ചൊഴിച്ച് ചിക്കി എടുക്കുക.
കീറിയ പൊറോട്ട ചേർത്ത് എല്ലാം നന്നായി യോജിപ്പിക്കുക.
കുരുമുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് 2–3 മിനിറ്റ് കൂടി ഇളക്കുക.
മല്ലിയില വിതറി ചൂടോടെ വിളമ്പുക.
.jpg)

