'ചിക്കൻ കൊണ്ടാട്ടം' ; ഈസി റെസിപ്പി

google news
chicken

ചേരുവകൾ

    ചിക്കൻ - 1 കിലോ (ചെറിയ കഷണങ്ങളായി നുറുക്കിയത്)
    മഞ്ഞൾ പൊടി -1 ടീസ്പൂൺ
    കാശ്മീരി ചില്ലി പൌഡർ - രണ്ടര ടേബ്​ൾ സ്പൂൺ
    ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി - എല്ലാം കൂടെ ചതച്ചത് രണ്ടര ടേബ്​ൾ സ്പൂൺ
    ഉപ്പ് -ആവശ്യത്തിന്
    കറി വേപ്പില -ആവശ്യത്തിന്​
    നാരങ്ങാ നീര് - ഒരു നാരങ്ങ
    ഗരം മസാല പൊടി -ഒരു ടീസ്പൂൺ
    മല്ലി പൊടി -ഒരു ടീസ്പൂൺ
    വറ്റൽ മുളക് -നാലെണ്ണം
    ചതച്ച വറ്റൽ മുളക് -രണ്ട്​ ടീ സ്പൂൺ
    ചെറിയ ഉള്ളി - 30 എണ്ണം
    വെളിച്ചെണ്ണ -വറുക്കാൻ ആവശ്യത്തിന്
    ടൊമാറ്റോ സോസ് - അര കപ്പ്​

ഉണ്ടാക്കുന്ന വിധം:

വലിയ ബൗളിലേക് മഞ്ഞൾ പൊടി, കാശ്മീരി ചില്ലി പൗഡർ, ഉപ്പ്, നാരങ്ങാ നീര്, ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി ചതച്ചതും കറി വേപ്പിലയും കൂടെ യോജിപ്പിച്ചെടുത്ത്​ അതിലേക്ക്​ കഴുകി വൃത്തിയാക്കിയ ചിക്കൻ ഇട്ടു കൊടുത്തു ഒരു മണിക്കൂർ എങ്കിലും മസാല തേച്ചു പിടിപ്പിച്ചു വെക്കുക. ശേഷം വേറൊരു പാൻ എടുത്ത് അതിലേക്ക്​ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി മസാല ഇട്ട ചിക്കൻ പൊരിച്ചെടുക്കുക. അതേ എണ്ണയിൽ നിന്ന് രണ്ട്​ ടേബ്​ൾ സ്പൂൺ എണ്ണ എടുത്തു വേറൊരു പാത്രം ചൂടാക്കി അതിലെക്ക് ഒഴിച്ച് കൊടുത്തു വറ്റൽ മുളകും ചെറുതായി അരിഞ്ഞ ചെറിയ ഉള്ളിയും ഇട്ടു കൊടുത്തു വഴറ്റി എടുക്കുക.

ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി ചതച്ചത് ഒരു ടീസ്പൂൺ ഇട്ട് കൊടുത്ത്​ ഒന്നുടെ വഴറ്റി എടുക്കുക. കറി വേപ്പില ചേർത്ത് കൊടുക്കുക. ശേഷം ടൊമാറ്റോ സോസ് കൂടെ ഇട്ട്​ ഒന്നുടെ വഴറ്റി എടുത്ത് കാശ്മീരി ചില്ലി പൗഡർ ചേർത്ത് കൊടുക്കുക. ഗരം മസാലയും മല്ലിപ്പൊടിയും ചേർത്ത ശേഷം ചതച്ച വറ്റൽ മുളക് കൂടെ ചേർത്ത് കൊടുക്കുക. ഉപ്പ്‌ ആവശ്യമുണ്ടെങ്കിൽ ചേർത്ത് വറുത്തു വെച്ച ചിക്കൻ ഇട്ടു കൊടുത്തു നന്നായി യോജിപ്പിച്ചെടുക്കുക. സ്വാദിഷ്​ടമായ ചിക്കൻ കൊണ്ടാട്ടം റെഡി.

Tags