തയ്യാറാക്കാം ചിക്കന്‍ കബാബ്
ചേരുവകള്‍
ചിക്കന്‍ മിന്‍സ് – അരക്കിലോ
സവാള- ഒന്ന്, പൊടിയായി അരിഞ്ഞത്
തക്കാളി – ഒന്ന്, പൊടിയായി അരിഞ്ഞത്
പച്ചമുളക് – രണ്ട്, പൊടിയായി അരിഞ്ഞത്
സ്പ്രിങ് ഒണിയന്‍- രണ്ടു തണ്ട്, പൊടിയായി അരിഞ്ഞത്
മല്ലിയില – അരക്കപ്പ്, പൊടിയായി അരിഞ്ഞത്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – രണ്ടു ചെറിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
കാശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂണ്‍
ജീരകംപൊടി – രണ്ടു ചെറിയ സ്പൂണ്‍
മല്ലി, ചതച്ചത് – ഒന്നര ചെറിയ സ്പൂണ്‍
ഗരംമസാല – ഒരു ചെറിയ സ്പൂണ്‍
വറ്റല്‍ മുളക് ചതച്ചത് – ഒരു ചെറിയ സ്പൂണ്‍
മുട്ട – ഒന്ന്
എണ്ണ – രണ്ടു വലിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
ഒരു ബൗളില്‍ ഒന്നാമത്തെ ചേരുവ ചേര്‍ത്തു നന്നായി യോജിപ്പിച്ചു അര മണിക്കൂര്‍ മാറ്റി വയ്ക്കുക.
മറ്റൊരു ബൗളിലേക്ക് മുട്ട പൊട്ടിച്ച് നന്നായി അടിച്ച് പതപ്പിക്കുക.
കൈയില്‍ അല്‍പം എണ്ണ പുരട്ടി തയാറാക്കി വച്ചിരിക്കുന്ന ചിക്കന്‍ മിശ്രിതത്തില്‍ നിന്നും ഓരോ ഉരുള വീതം എടുത്ത് പരത്തി മാറ്റി വയ്ക്കുക.
ഓരോ കബാബും മുട്ടയില്‍ മുക്കി ചൂടായ എണ്ണയില്‍ തിരിച്ചും മറിച്ചുമിട്ട് വറുത്തെടുക്കുക.