ഇത് ഒന്നൊന്നൊര ചിക്കൻ ഫ്രൈ

fry
fry

ചേരുവകൾ 

ചിക്കൻ: 300 ഗ്രാം 

കശ്മീരി ചില്ലി പൗഡർ: 15 ഗ്രാം 

മഞ്ഞൾ പൊടി: 4 ഗ്രാം 

ലെമൺ ജ്യൂസ്‌:20 മില്ലി 

കുരുമുളക് പൊടി: 5 ഗ്രാം 

മൈദ: 10 ഗ്രാം 

തേങ്ങ ചിരകിയത്: 25 ഗ്രാം 

വെളിച്ചെണ്ണ: വറുക്കാൻ ആവശ്യത്തിന് 

ഉപ്പ്: പാകത്തിന് 

ഗരം മസാല പൊടി: 5 ഗ്രാം 

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 10 ഗ്രാം 

കറിവേപ്പില: 5ഗ്രാം

തയാറാക്കുന്ന വിധം

ചിക്കൻ നന്നായി കഴുകി വൃത്തിയാക്കിയെടുക്കാം. ചെറിയ കഷ്ണങ്ങളാക്കി എടുക്കണം. കശ്മീരി മുളക്പൊടിയും മഞ്ഞൾപൊടിയും കുരുമുളക് പൊടിയും തേങ്ങ ചിരകിയതും മൈദയും ഗരംമസാലയും ഇഞ്ചി വെളുത്തുള്ള പേസ്റ്റും ആവശ്യത്തിനുള്ള ഉപ്പും നാരങ്ങാ നീരും എല്ലാം ചേർത്ത് നന്നായി യോജിപ്പിച്ച് ചിക്കനിലേക്ക് ചേർത്ത് 30 മിനിറ്റ് നേരം മാരിനേറ്റ് ചെയ്യുവാനായി വയ്ക്കാം.  ശേഷം പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ മാരിനേറ്റ് ചെയ്ത ചിക്കൻ ചേർത്ത് പൊരിച്ചെടുക്കാം. ഒപ്പം കറിവേപ്പിലയും വറുത്തെടുക്കാം. നല്ല ക്രിസ്പി രുചിയിൽ മാപ്പിള ചിക്കൻ റെഡി.
 

Tags