ഒരിക്കൽ കഴിച്ചാൽ വീണ്ടും വേണമെന്നു തോന്നുന്ന ചിക്കൻ ഫ്രൈഡ് റൈസ്

Chicken fried rice that will make you want it again after eating it.
Chicken fried rice that will make you want it again after eating it.

ചേരുവകൾ

ബസ്മതി റൈസ് 2 കപ്പ്‌
ചിക്കൻ 250 gram
ഇഞ്ചി ചെറുതായി അരിഞ്ഞത് 1 tspn
വെളുത്തുള്ളി ചെറുതായി അരിഞ്ഞത് 1 tspn
സ്പ്രിംഗ് ഒണിയൻ 1 കപ്പ്‌
ക്യാരറ്റ് 1 കപ്പ്‌
ക്യാപ്‌സിക്കും 1 എണ്ണം
ബീൻസ് 1 കപ്പ്‌
സോയസോസ് 3 ടേബിൾ സ്പൂൺ
വിനാഗിരി 1 ടേബിൾ സ്പൂൺ
ഉപ്പ് പാകത്തിന്
കുരുമുളകുപൊടി 3 ടേബിൾസ്പൂൺ
മുട്ട 3 എണ്ണം
എണ്ണ ( സൺഫ്ലവർ ഓയിൽ )

tRootC1469263">

ഉണ്ടാക്കുംവിധം

അരി 30 മിനിറ്റ് എങ്കിലും കുതിർക്കാൻ വെക്കുക. മുക്കാൽ പാത്രം വെള്ളത്തിൽ ഉപ്പ്, 1 ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് തിളക്കാൻ വെക്കുക. വെള്ളം തിളച്ചു വരുമ്പോൾ അരി ഇട്ടു വേവിച്ചു എടുക്കുക. വേവ് അധികം ആകാതെ ശ്രദ്ധിക്കുക. ചിക്കൻ, ഉപ്പ്, കുരുമുളകുപൊടി ചേർത്ത് കുക്കറിൽ വേവിക്കുക. മറ്റൊരു പാനിൽ എണ്ണ ഒഴിയ്ച്ചു മുട്ട ചിക്കി എടുത്ത് മാറ്റി വെക്കുക. ഇനി വെന്ത ചിക്കൻ അല്പം കൂടി എണ്ണ ചേർത്ത് മൊരിയിച്ചു എടുത്ത് മാറ്റി വെക്കുക. ഇനി അരിഞ്ഞു വെച്ച ക്യാരറ്റ്, ക്യാപ്‌സിക്കം, സ്പ്രിംഗ് ഒണിയൻ അല്പം കൂടി എണ്ണ ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കുക. ഇതിലേക്ക് സോയസോസ്, വിനാഗിരി, കുരുമുളകുപൊടി, പാകത്തിന് ഉപ്പ് ചേർത്ത് ഇളക്കി, ചിക്കിയ മുട്ട, ചിക്കൻ എല്ലാം ഒന്നിച്ചക്കി ഇളക്കുക. ഇനി വേവിച്ച അരി ചേർത്ത് നല്ലപോലെ ഇളക്കി 1/2 കപ്പ്‌ സ്പ്രിംഗ് ഒണിയൻ കൂടി ചേർത്ത് ചൂടോടെ വിളമ്പാം.
 

Tags