ഗരം മസാലയും നെയ്യും ചേർന്ന സുഗന്ധം; റീൽസ് ഹിറ്റാക്കാൻ ഒരു കിടിലൻ ബിരിയാണി റെസിപ്പി
ചേരുവകൾ
1) ജീരകശാല അരി 4 കപ്പ്
2) ചിക്കൻ മീഡിയം സൈസ് ആയി കട്ട് ചെയ്തത്
3) അണ്ടിപരിപ്പ് 10 എണ്ണം
4) മുന്തിരി 15 എണ്ണം
5) ഏലം 6 എണ്ണം
7) പട്ട 2 എണ്ണം
ഗ്രാമ്പു 5 എണ്ണം
9) നെയ്യ് 4 ടീസ്പൂൺ
10) ഓയിൽ 4 ടീസ്പൂൺ
11) ഫുഡ് കളർ 1 നുള്ളു
12) റോസ് വാട്ടർ 1 ടീസ്പൂൺ
13) ഗരം മസാല 4 ടീസ്പൂൺ
14) ഉപ്പു ആവശ്യത്തിന്
15) സവാള 700 ഗ്രാം
16) തക്കാളി 3 എണ്ണം
17) പച്ചമുളക് 3 എണ്ണം
18) ജിൻജർ ഗാർലിക് പേസ്റ്റ് 3 ടീസ്പൂൺ
19) മല്ലിയില 25 ഗ്രാം
20) ലെമൺ ജ്യൂസ് 2 ടീസ്പൂൺ
21) വെള്ളം 6 കപ്പ്
22) കാരറ്റ് 1 എണ്ണം
*ഉണ്ടാക്കുന്നവിധം*
*റൈസ്*
ഒരു പാത്രത്തിൽ ഓയിൽ നെയ്യ് ചേർത്ത് ലോ ഫ്ലമിൽ ചൂടാക്കുക അതിൽ അണ്ടിപ്പരിപ്പ് വറത്തു കോരുക പിനീട് മുന്തിരി പിനീട് നൈസ് ആയി അരിന സവാള ഗോൾഡൻ ബ്രൗൺ നിറം ആവുന്നത് വരെ വറുത്തു കോരുക... പിനീട് അതിലേക്കു ഏലം പട്ട ഗ്രാമ്പു ചേർത്തതിന് ശേഷം കഴുകി വെച്ച അരി ചേർത്ത് വറുക്കാം. അതിലേക്കു തിളച്ച വെള്ളം ഒഴിച്ചു ആവശ്യത്തിന് ഉപ്പും ചേർത്ത് ലിഡ് അടച്ചു വെച്ച് വേവിക്കാം.
*മസാല*
ഒരു വലിയ പാത്രത്തിൽ ബാക്കിയുള്ള സവാള ചെറുതീയിൽ ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റുക അതിലേക്കു തക്കാളി ചേർത്ത് കൊടുത്തു ഉടന് വരുമ്പോൾ ജിൻജർ ഗാർലിക് ചില്ലി പേസ്റ്റ് ചേർത്ത് കൊടുക്കുക. പച്ച മണം പോവുമ്പോൾ ഗരം മസാല ചേർത്ത് കൊടുത്തു നന്നായി മിക്സ് ചെയ്തതിനു ശേഷം കഴുകി വെച്ച ചിക്കൻ ചേർത്ത് ലോ ഫ്ലാമിൽ ലിഡ് അടച്ചു വെച്ച് വേവിക്കാം.
ദം
സ്റ്റോവ് ഓഫ് ചെയ്തു മസാലയിൽ ലെമൺ ജ്യൂസ് ചേർത്തിളക്കി മല്ലിയില വിതറി അതിന്റെ മുകളിൽ റൈസ് ഇട്ടു കൊടുക്കുക. പിനീട് മുകളിൽ നേരെത്തെ വറുത്തു വെച്ച അണ്ടിപ്പരിപ്പ്,മുന്തിരി, സവാള ഒപ്പം ചെറുതായി അരിനു വാട്ടിയ കാരറ്റ് കുറച്ചു മല്ലിയില വിതറുക, ശേഷം റോസ് വാട്ടറിൽ യെൽലോ കളർ മിക്സ് ചെയ്തു മുകളിൽ സ്പ്രെഡ് ചെയ്യുക .പിന്നെ ലിഡ് വെച്ച് നന്നായി അടച്ചു 10 മിനിറ്റ് ലോ ഫ്ലാമിൽ ദം ഇടാം.
.jpg)

