കൊതിപ്പിക്കുംഈ ചിക്കന്‍ ഡിലൈറ്റ്

google news
butter chicken

ചിക്കന്‍ – ഒരു കിലോ
മുളകുപൊടി – മൂന്നു വലിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – ഒരു ചെറിയ സ്പൂണ്‍
കുരുമുളകുപൊടി – ഒരു വലിയ സ്പൂണ്‍
ഗരംമസാല – ഒരു വലിയ സ്പൂണ്‍
ഇഞ്ചി – രണ്ടിഞ്ചു നീളത്തില്‍ ഒരു കഷണം
വെളുത്തുള്ളി – 12 അല്ലി
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – ഒരു കപ്പ്
സവാള കനം കുറച്ച് നീളത്തില്‍ അരിഞ്ഞത് – മൂന്ന്
കറിവേപ്പില – 25

പാകം ചെയ്യുന്ന വിധം

കോഴി ചെറിയ കഷണങ്ങളാക്കി നുറുക്കി രണ്ടാമത്തെ ചേരുവ അരച്ചു പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കുക.
അതിനു ശേഷം ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി, ചിക്കന്‍ കഷണങ്ങള്‍ ചേര്‍ത്ത്, ചെറുതീയില്‍ അധികം മൂക്കാതെ വറുത്തുകോരുക.
സവാളയും കറിവേപ്പിലയും കരുകരുപ്പായി വറുത്തെടുത്തു ചിക്കന്‍ കഷണങ്ങളില്‍ പൊടിച്ചു ചേര്‍ക്കുക.
മൂന്നു കപ്പു വെള്ളം തിളപ്പിച്ചു ചിക്കന്‍ വേവിച്ചതില്‍ ഒഴിച്ച് പത്തു മിനിറ്റ് വേവിക്കുക.
കുഴഞ്ഞ പരുവത്തില്‍ വാങ്ങി ഉരുളക്കിഴങ്ങു വറുത്തതു മുകളില്‍
ഇട്ടു ചൂടോടെ വിളമ്പുക.

Tags