മലബാറിലെ കല്യാണവീടുകളിലെ ആ പഴയ ചിക്കൻ കറി രുചി ഇനി നിങ്ങളുടെ അടുക്കളയിലും

The old-fashioned chicken curry taste of Malabar weddings is now available in your kitchen.

ചേരുവകൾ:

ചിക്കൻ 1 കിലോ

സവാള അരക്കിലോ

ഉരുളക്കിഴങ്ങ് 2 എണ്ണം

പച്ചമുളക് 8 എണ്ണം

ഇഞ്ചി രണ്ട് കഷ്ണം

മഞ്ഞൾപ്പൊടി 1 സ്പൂൺ

ഉപ്പ് ആവശ്യത്തിന്

തേങ്ങ: ഒന്ന്

കറുവപ്പട്ട രണ്ട് എണ്ണം

ഗ്രാമ്പു നാലെണ്ണം

ഏലം നാലെണ്ണം

വെളുത്തുള്ളി പത്ത് അല്ലി

പെരുംജീരകം ഒരു നുള്ള്

മല്ലിപ്പൊടി രണ്ടു ടീസ്പൂൺ

tRootC1469263">

മുളകുപൊടി മൂന്ന് സ്പൂൺ

വെളിച്ചെണ്ണ രണ്ടു ടേബിൾ സ്പൂൺ

കറിവേപ്പില നാലു തണ്ട്

മല്ലിയില മൂന്നു തണ്ട്

തയ്യാറാക്കുന്നവിധം:

കഴുകി വൃത്തിയാക്കിയ ചിക്കൻ സവാള, ഉരുളക്കിഴങ്ങ്, പച്ചമുളക്, ഇഞ്ചി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ പുരട്ടിവെയ്ക്കുക. ഒരു മണിക്കൂറിനുശേഷം ഇതു വേവിച്ചെടുക്കുക. ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് തേങ്ങ വറുത്തെടുക്കുക. അതിലേക്ക് കറുവപ്പട്ട, ഗ്രാമ്പു, ഏലം, വെളുത്തുള്ളി, പെരുംജീരകം എന്നിവ ചേർത്ത് ഇളക്കുക. തവിട്ടു നിറമായാൽ മല്ലിപ്പൊടിയും മുളകുപൊടിയും ചേർക്കുക. ഇത് ഇറക്കിവെച്ച് നന്നായി അരച്ചു വേവിച്ച ചിക്കനിൽ ചേർക്കുക. പത്തുമിനിറ്റ് തിളപ്പിച്ചശേഷം കറിവേപ്പില, മല്ലിയില എന്നിവ ചേർത്ത് അടുപ്പിൽ നിന്നും മാറ്റിവെയ്ക്കുക.

Tags