മസാലയുടെ മണം കേട്ടാൽ തന്നെ വിശക്കും; ഉച്ചഭക്ഷണം ഇനി സ്പെഷ്യൽ!

chickencurry

 ചേരുവകൾ

- ചിക്കൻ – 500 ഗ്രാം
- സവാള – 2 എണ്ണം
- തക്കാളി – 2 എണ്ണം
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1½ ടേബിൾസ്പൂൺ
- മുളകുപൊടി – 1 ടീസ്പൂൺ
- മല്ലിപ്പൊടി – 2 ടീസ്പൂൺ
- മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
- കുരുമുളക് പൊടി – ½ ടീസ്പൂൺ
- പെരുംജീരകം – 1 ടീസ്പൂൺ
- കറുവപ്പട്ട, ഗ്രാമ്പൂ – ആവശ്യത്തിന്
- കറിവേപ്പില – 2 തണ്ട്
- എണ്ണ – 3 ടേബിൾസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ അല്പം എണ്ണ ചൂടാക്കി പെരുംജീരകം, കറുവപ്പട്ട, ഗ്രാമ്പൂ എന്നിവ ചേർത്ത് മൂപ്പിക്കുക. ഇതിലേക്ക് അരിഞ്ഞ സവാളയും കറിവേപ്പിലയും ചേർത്ത് വഴറ്റുക. സവാള സ്വർണനിറമാകുമ്പോൾ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റണം. ശേഷം തക്കാളി ചേർത്ത് ഉടഞ്ഞുവരുന്നതുവരെ വേവിക്കുക.
ഇതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, കുരുമുളക് പൊടി എന്നിവ ചേർത്ത് കുറഞ്ഞ തീയിൽ വഴറ്റുക. കഴുകി വൃത്തിയാക്കിയ ചിക്കനും ഉപ്പും ചേർത്ത് മസാല നന്നായി പിടിപ്പിക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത് മൂടിവച്ച് ചിക്കൻ പൂർണമായി വേവിക്കുക. അവസാനം കറിവേപ്പിലയും അല്പം കുരുമുളക് പൊടിയും ചേർത്ത് ഇളക്കി ചൂടോടെ വിളമ്പാം.

Tags