തനി നാടൻ രുചിയിൽ തേങ്ങ വറുത്തരച്ച് ചിക്കൻ കറി തയ്യാറാക്കിയാലോ

google news
chicken curry

ചേരുവകൾ 

ചിക്കൻ

മഞ്ഞൾപൊടി കാൽ ടീസ്പൂൺ

ഉപ്പ്

മുളകുപൊടി മൂന്ന് ടീസ്പൂൺ

മല്ലിപ്പൊടി രണ്ടര ടീസ്പൂൺ

വെള്ളം

സവാള ഒന്നര

തക്കാളി 1

സൺഫ്ലവർ ഓയിൽ

ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ്

കസൂരി മേത്തി

സൺ ഫ്ലവർ ഓയിൽ

അരി രണ്ട് ടീസ്പൂൺ

ചെറിയ ജീരകം അര ടീസ്പൂൺ

പെരുംജീരകം ഒരു ടീസ്പൂൺ

നാളികേരം അര മുറി

ചെറിയുള്ളി മൂന്ന്

തയ്യാറാക്കുന്ന വിധം 

ആദ്യം കഴുകിയെടുത്ത ചിക്കൻ കഷണങ്ങളിലേക്ക് ഉപ്പ് മസാലപ്പൊടികൾ അല്പം വെള്ളം എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് മാറ്റിവെക്കുക ഇനി ഒരു പാൻ അടുപ്പിൽ വച്ച് എണ്ണയൊഴിച്ച് ചൂടാക്കാം ഇതിലേക്ക് സവാള ചേർത്ത് കൊടുത്ത് നന്നായി വഴറ്റണം തക്കാളി ചേർത്ത് വീണ്ടും വഴറ്റിയതിനുശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ക്രഷ് ചെയ്തത് ചേർക്കാം എല്ലാം കൂടി നല്ലപോലെ വഴന്ന് വരുമ്പോൾ ചിക്കൻ കഷ്ണങ്ങൾ ചേർക്കാം ഇനി പാത്രം മൂടിവെച്ച് ചിക്കൻ നന്നായി വേവിക്കുക മറ്റൊരു പാൻ അടുപ്പിൽ വെച്ച് അല്പം എണ്ണ ഒഴിക്കുക .

ഇതിലേക്ക് അല്പം അരിയും ജീരകവും ചേർത്ത് ഒന്ന് വറുക്കുക ശേഷം ചിരവിയെടുത്ത നാളികേരം ചേർക്കാം മൂന്നാല് ചെറിയുള്ളി കൂടി ചേർത്ത് നല്ല ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കണം ഇതിന് മിക്സി ജാറിലേക്ക് ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് നല്ലപോലെ അരച്ചെടുക്കുക ഇതിന് നന്നായി വെന്ത ചിക്കനിലേക്ക് ഒഴിച്ചു കൊടുക്കാം ഒന്നുകൂടി നല്ലപോലെ തിളപ്പിച്ചതിനുശേഷം അല്പം കസൂരിമെത്തി ചേർക്കാം ശേഷം തീ ഓഫ് ചെയ്യാം രുചികരമായ ചിക്കൻ കറി തയ്യാർ. 

Tags