ഈസിയായി ചിക്കൻ ചാപ്സ് വീട്ടിലുണ്ടാക്കാം

chicken chops

ചേരുവകള്‍

ചിക്കന്‍ 300 ഗ്രാം
മഞ്ഞള്‍പൊടി 5 ഗ്രാം
മല്ലിപൊടി 10 ഗ്രാം
വെളിച്ചെണ്ണ 100 മില്ലി
തേങ്ങപാല്‍ 150 മില്ലി
ഇഞ്ചി 15 ഗ്രാം
വെളുത്തുള്ളി 15 ഗ്രാം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 8 ഗ്രാം
ചെറു ഉള്ളി 80 ഗ്രാം
പച്ചമുളക് 10 എണ്ണം
കറിവേപ്പില 2 ഗ്രാം
പെരുംജീരകം പൊടി 10 ഗ്രാം
ഗരംമസാല 5 ഗ്രാം
മല്ലിഇല 5 ഗ്രാം
ഉപ്പ് ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ചിക്കന്‍ ചെറിയ കഷ്ണങ്ങളാക്കിയ ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, മഞ്ഞള്‍പൊടി എന്നിവ ഉപോയോഗിച്ച് മാരിനെറ്റ് ചെയ്ത് തവയില്‍ ഹാഫ് ഗ്രില്‍ ചെയ്ത് എടുക്കുക. അതിനു ശേഷം ഫ്രയിങ് പാനില്‍ വെളിച്ചെണ്ണ ചൂടാക്കി ചതച്ച ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി ,പച്ചമുളക് എന്നിവയിട്ട് വരട്ടിയശേഷം എല്ലാ മസാല പൊടികളുമിട്ട് മിക്സ് ചെയ്ത് ഗ്രില്‍ ചെയ്ത ചിക്കന്‍ ഇട്ട്, തേങ്ങപാല്‍ ഒഴിച്ച് വറ്റിച്ച് ചെറുതായി അരിഞ്ഞ മല്ലിയിലയും കറിവേപ്പിലയും ചേര്‍ത്ത് നന്നായി ഇളക്കി തീ ഓഫ് ചെയ്യുക. ശേഷം കട്ടിയുള്ള തേങ്ങാപ്പാലും, മല്ലിയിലയും, ലെമണ്‍ വെഡ്ജും ഉപയോഗിച്ച് ഗാര്‍ണിഷ് ചെയ്യാം.

മറ്റൊരു പാത്രത്തില്‍ പഞ്ചസാരയും പാലും ചേര്‍ത്തിളക്കി നല്ല കട്ടിയുള്ള പാനീയമാക്കുക.

ഒരു പരന്ന പാത്രത്തില്‍ നെയ്യ് പുരട്ടി പഞ്ചസാര-പാല്‍ പാനീയവും ആദ്യം തയ്യാറാക്കി വെച്ചിരിക്കുന്ന കൂട്ടും ഒഴിച്ച് യോജിപ്പിച്ചെടുക്കുക.

ഇത് നൂല്‍ പരിവത്തിലാക്കുമ്പോള്‍ വീണ്ടും നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് മാറ്റുക.

ഇതിനു മുകളില്‍ ഏലക്ക പൊടിയും ബദാമും പിസ്തയും വിതറി തണുത്ത ശേഷം മുറിച്ചെടുക്കുക

Tags