എളുപ്പം തയ്യാറാക്കാം ചിക്കൻ കാബേജ് കുറുമ
ചേരുവകൾ
ചിക്കൻ - 500 ഗ്രാം
കാബേജ് - 1 കപ്പ്
കാരറ്റ് - കാൽ കപ്പ്
പച്ചമുളക് - 8 എണ്ണം
ഇഞ്ചി-വെളുത്തുള്ളി - 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
ഗരംമസാല - കാൽ ടീസ്പൂൺ
പെപ്പർപൗഡർ - ആവശ്യത്തിന്
തേങ്ങാപ്പാൽ - ആവശ്യത്തിന്
മല്ലിയില, ഉപ്പ് - ആവശ്യത്തിന്
ഓയിൽ, വെള്ളം - ആവശ്യത്തിന്
തയാറാക്കുന്ന വിധം:
ഒരു പാനിൽ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ ചെറുതായി അരിഞ്ഞ കാബേജ് ചേർത്ത് ഒരു മിനിറ്റ് സോട്ട് ചെയ്യണം. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത് കഴുകി വൃത്തിയാക്കി ചെറുതായി മുറിച്ച ചിക്കനും ബാക്കി എല്ലാ പൊടികളും ചേർത്തിളക്കി മൂടിവെച്ച് കുക്ക് ചെയ്യുക.
ചിക്കൻ മുക്കാൽഭാഗം വേവുമ്പോൾ ചെറുതായി മുറിച്ച കാരറ്റ് ചേർക്കണം. അഞ്ചു മിനിറ്റ് കഴിയുമ്പോൾ മല്ലിയില, തേങ്ങാപ്പാൽ എന്നിവ ചേർത്തിളക്കി തിളച്ചുവരുമ്പോൾ തീ ഓഫ് ചെയ്ത് വിളമ്പാം.