നാലുമണിക്ക് പറ്റിയ കിടു ഐറ്റം

ball

നാലുമണിക്ക് പറ്റിയ കിടു ഐറ്റം  ചേരുവകൾ

● ബ്രെഡ്- നാല് കഷ്ണം

● പാൽ- കാൽ ഗ്ലാസ്

● വേവിച്ച ചിക്കൻ- 150 ഗ്രാം

● സവാള- ഒരു പകുതി

● പച്ചമുളക്- ഒന്ന് ● ഉരുളക്കിഴങ്ങ് വേവിച്ചത്- ഒന്ന് ചെറിയ കഷ്ണം

●ഗ്രീൻപീസ് വേവിച്ചത് - ഒരു സ്പൂൺ

● ഗരംമസാല- ഒരു ടീസ്പൂൺ

● ചിക്കൻ മസാല- ഒരു ടീസ്പൂൺ

tRootC1469263">

തയാറാക്കുന്ന വിധം

ബ്രെഡും പാലും ഒഴികെയുള്ളവ ഒരു പാനിൽ ഇട്ടു വഴറ്റുക. ഓരോ ബ്രെഡ് കഷ്ണങ്ങളും പാലിൽ മുക്കിയെടുക്കുക. ഇവ കൈകൊണ്ട് അമർത്തി അധികമുള്ള പാൽ കളയണം. വഴറ്റിയ കൂട്ട് കുറച്ചെടുത്ത് ബ്രെഡിൽ വച്ചശേഷം ഉരുളയാക്കുക.

80 ഡിഗ്രി പ്രീഹീറ്റ് ചെയ്ത ഓവനിൽ ഈ ഉരുളകൾ 20 മിനിറ്റ് ബേക്ക് ചെയ്യുക. ഓവൻ ഇല്ലാത്തവർ ഉരുളകൾ മുട്ടവെള്ളയിലും ബ്രെഡ് പൊടിയിലും മുക്കി എണ്ണയിൽ വറുക്കുക. ടൊമാറ്റോ സോസ് കൂട്ടി കഴിക്കാം.

Tags