ചിക്കനും മക്രോണിയും ചേർന്ന കിടിലൻ പോള
ചേരുവകൾ
മക്രോണി വേവിച്ചത്: ഒരു കപ്പ്
ചിക്കൻ വേവിച്ചത്: അരക്കപ്പ്
മുട്ട: മൂന്ന്
ബട്ടർ: ഒരു ടേബിൾസ്പൂൺ
സവാള: അരക്കപ്പ്
പച്ചമുളക്: രണ്ട്
മല്ലിയില: ആവശ്യത്തിന്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: ഒരു സ്പൂൺ
മല്ലിപ്പൊടി: അരസ്പൂൺ
മഞ്ഞൾപ്പൊടി: കാൽ സ്പൂൺ
കുരുമുളകുപൊടി: അരസ്പൂൺ
ഗരംമസാല പൗഡർ: കാൽ സ്പൂൺ
നെയ്യ്: ഒരു സ്പൂൺ
ഉപ്പ്: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാനിലേക്ക് ബട്ടർ ചേർത്ത് സവാള, പച്ചമുളക്, മല്ലിയില, പച്ചമുളക്, കുരുമുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗരംമസാലപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് ചിക്കൻ വേവിച്ചരിഞ്ഞതും ചേർത്ത് യോജിപ്പിക്കുക. മുട്ടയിൽ ഉപ്പും കുരുമുളകുപൊടിയും ചേർത്തടിക്കുക. ഇതിലേക്ക് ചിക്കൻ കൂട്ടും മക്രോണിയും ചേർത്തിളക്കി ഒരു സോസ്പാനിലേക്ക് മാറ്റി 20 മിനിറ്റ് ചെറുതീയിൽ വേവിക്കുക.
.jpg)


