കിടിലം ചിക്കൻ മപ്പാസ്


ചിക്കന്‍- അര കിലോ
മഞ്ഞള്‍ പൊടി- അര ടീസ്പൂണ്‍
കുരുമുളക് പൊടി- രണ്ടു സ്പൂണ്‍
ഗരം മസാല-നാലു സ്പൂണ്‍
മല്ലിപൊടി- രണ്ടു സ്പൂണ്‍
കറിവേപ്പില- രണ്ടു തണ്ട്
കറുവപ്പട്ട-ഒരു കഷണം
ഗ്രാമ്പൂ- രണ്ടെണ്ണം
ഏലക്ക- ഒരെണ്ണം
തക്കോലം-ഒരെണ്ണം
ഉപ്പ് – പാകത്തിന്
കശുവണ്ടി അരച്ചത്- ഒരു സ്പൂണ്‍
തേങ്ങ പാല്‍- ഒന്നാം പാലും രണ്ടാം പാലും അ
എണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്നതിനായി ചിക്കന്‍ വൃത്തിയാക്കി കഷണങ്ങളാക്കി മഞ്ഞള്‍ പൊടി, കുരുമുളക് പൊടി, ഗരം മസാല, ഉപ്പു എന്നിവ പുരട്ടി അര മണിക്കൂര്‍ വെക്കുക. പാനിൽ എണ്ണ ചൂടാക്കി കറുവപ്പട്ട, ഗ്രാമ്പൂ, ഏലക്ക, തക്കോലം എന്നിവ വഴറ്റുക. ഇതിലേക്ക് സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില എന്നിവ വഴറ്റുക. ഇതിലേക്ക് കാല്‍ സ്പൂണ്‍ മഞ്ഞള്‍ പൊടി ,മല്ലിപൊടി, രണ്ടു സ്പൂണ്‍ ഗരം മസാല എന്നിവ എന്നിവ ചേർത്ത് വഴറ്റിയ ശേഷം തക്കാളി അറിഞ്ഞതും ഇടുക.
മാരിനേറ്റു ചെയ്തു വെച്ച ചിക്കന്‍ കഷണങ്ങള്‍ ഇതിലേക്കിട്ട് ഇളക്കിയ ശേഷം പാകത്തിന് ഉപ്പും ചേർത്ത് തേങ്ങയുടെ രണ്ടാം പാല്‍ ചേര്ത്ത് വേവിക്കുക. കഷണങ്ങള്‍ വെന്തു കഴിയുമ്പോള്‍ കശുവണ്ടി അരച്ചത് കൂടി ചേർക്കുക. ഇതിലേക്ക് തേങ്ങയുടെ ഒന്നാം പാല്‍, കാല്‍ സ്പൂണ്‍ കുരുമുളക് പൊടി, ഒരു സ്പൂണ്‍ ഗരം മസാല എന്നിവ കൂടി ചേർക്കാം. ഒരു സവാളയുടെ പകുതി നന്നായി ബ്രൗൺ നിറമാകുന്നതു വരെ വഴറ്റി കറിയുടെ മുകളിലേക്ക് ഇട്ട് അലങ്കരിക്കാം.

Tags

മുഡാ ഭൂമി അഴിമതി കേസ്; കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഭാര്യക്കും ലോകായുക്തയുടെ ക്ലീന്‍ ചിറ്റ്
കര്‍ണാടകയിലെ മുഡാ ഭൂമി അഴിമതി കേസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ലോകായുക്തയുടെ ക്ലീന്‍ ചിറ്റ്. സിദ്ധരാമയ്യ, ഭാര്യ, മറ്റ് പ്രതികള്‍ തുടങ്ങിയവര്‍ക്കെതിരെ തെളിവുകളില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ലോകാ