ചിയ സീഡ് പുഡ്ഡിങ്: ആരോഗ്യകരമായ മധുരക്കൂട്ട്
Oct 16, 2026, 19:45 IST
ചേരുവകൾ
- ചിയ വിത്ത് – 2 ടേബിൾസ്പൂൺ
- പാൽ – 1 കപ്പ്
- പഴുത്ത വാഴപ്പഴം – ½ എണ്ണം
- ഈന്തപ്പഴം – 1–2 എണ്ണം
- ഏലക്കാപ്പൊടി – ഒരു നുള്ള്
- സ്ട്രോബെറി അല്ലെങ്കിൽ മാതളനാരങ്ങ – അലങ്കരിക്കാൻ
തയ്യാറാക്കുന്ന വിധം
1. പാൽ ഒരു പാത്രത്തിൽ ഒഴിച്ച് ചിയ വിത്ത് ചേർത്ത് നന്നായി ഇളക്കുക.
2. 10 മിനിറ്റിനുശേഷം വീണ്ടും ഇളക്കി വിത്തുകൾ കട്ടപിടിക്കാതെ നോക്കുക.
3. ഈന്തപ്പഴവും വാഴപ്പഴവും അരച്ച് പാലിൽ ചേർക്കുക.
4. ഏലക്കാപ്പൊടി ചേർത്ത് പാത്രം മൂടി ഫ്രിഡ്ജിൽ 3–4 മണിക്കൂർ വെക്കുക.
5. പുഡ്ഡിങ് കട്ടിയായശേഷം പഴക്കഷണങ്ങൾ മുകളിൽ ചേർത്ത് വിളമ്പുക.
.jpg)


