ചെട്ടിനാട് സ്റ്റൈലിൽ തക്കാളി സൂപ്പ് ട്രൈ ചെയ്താലോ?
ചേരുവകൾ
തുവര പരിപ്പ്- 2 ടേബിൾസ്പൂൺ
തക്കാളി- 4
പച്ചമുളക്- 1
സവാള- 1
നെയ്യ്- 2 ടേബിൾസ്പൂൺ
പെരുംജീരകം- 3/4 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
മല്ലിയില- 1 ടേബിൾസ്പൂൺ
മല്ലി- 2 ടീസ്പൂൺ
കുരുമുളക്-1/2 ടീസ്പൂൺ
ജീരകം- 3/4 ടീസ്പൂൺ
കറുവാപ്പട്ട- 1
വെളുത്തുള്ളി- 6
തയ്യാറാക്കുന്ന വിധം
തുവര പരിപ്പ് നന്നായി കഴുകി വേവിച്ചെടുക്കാം.
ഒരു പാൻ അടുപ്പിൽ വച്ച് മല്ലി, ജീരകം, കറുവാപ്പട്ട എന്നിവ വറുത്തെടുക്കാം.
ചൂടാറിയതിനു ശേഷം അത് പൊടിക്കാം.
അതേ പാനിലേയ്ക്ക് കുറച്ച് എണ്ണ ഒഴിച്ച് സവാള ചെറുതായി അരിഞ്ഞതു ചേർത്ത് രണ്ട് മിനിറ്റ് വേവിക്കാം.
ഇതിലേയ്ക്ക് തക്കാളി, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി യോജിപ്പിക്കാം.
കുറഞ്ഞ തീയിൽ ഇത് വേവിക്കാം. പച്ചക്കറികൾ നന്നായി വെന്തതിനു ശേഷം അത് അരച്ചെടുക്കാം.
ഒരു പാൻ അടുപ്പിൽ വച്ച് നെയ്യ് ഒഴിച്ചു ചൂടാക്കാം.
അതിലേയ്ക്ക് പെരും ജീരകം ചേർത്തു വറുക്കാം.
ശേഷം അരപ്പും വേവിച്ച പരിപ്പും ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് ഉപ്പ് ചേർത്ത് രണ്ട് മിനിറ്റ് വേവിക്കാം.
പൊടിച്ചെടുത്ത മസാല ചേർത്തു നന്നായി തിളപ്പിക്കാം.
അടുപ്പണച്ച് ചെറുതായി അരിഞ്ഞ മല്ലിയില ചേർത്തു ചൂടോടെ വിളമ്പാം.
.jpg)

