കുരുമുളകിന്റെ എരിവും ചെട്ടിനാട് മസാലയുടെ മണവും; ചോറിനൊപ്പം ഈ രുചിക്കൂട്ട് പരീക്ഷിക്കാം!
ചേരുവകൾ
- കൂൺ – 250 ഗ്രാം
- സവാള – 2 എണ്ണം
- തക്കാളി – 1 എണ്ണം
- ഇഞ്ചി – ചെറിയ കഷ്ണം
- വെളുത്തുള്ളി – 5 അല്ലി
- പച്ചമുളക് – 2 എണ്ണം
- കുരുമുളക് പൊടി – 1½ ടീസ്പൂൺ
- മുളകുപൊടി – ½ ടീസ്പൂൺ
- മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
- മല്ലിപ്പൊടി – 1 ടീസ്പൂൺ
- പെരുംജീരകം – ½ ടീസ്പൂൺ
- കറിവേപ്പില – ആവശ്യത്തിന്
- വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം കൂൺ നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി പെരുംജീരകവും കറിവേപ്പിലയും ചേർക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റാം.
ശേഷം സവാള ചേർത്ത് സ്വർണനിറമാകുന്നതുവരെ വഴറ്റുക. തക്കാളി ചേർത്ത് ഉടഞ്ഞുവരുമ്പോൾ മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായി ഇളക്കണം. മസാലയുടെ പച്ചമണം മാറിയാൽ കൂൺ ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർക്കാം.
കൂണിൽനിന്ന് വെള്ളം ഇറങ്ങുന്നതിനാൽ തുടക്കത്തിൽ അധികം വെള്ളം ചേർക്കേണ്ടതില്ല. പാനടച്ച് ചെറിയ തീയിൽ വേവിക്കുക. വെള്ളം വറ്റി മസാല കൂണിൽ നന്നായി പിടിച്ച് എണ്ണ തെളിയുമ്പോൾ തീ അണയ്ക്കാം. അവസാനമായി കുറച്ച് കറിവേപ്പിലയും കുരുമുളകുപൊടിയും ചേർത്താൽ ചെട്ടിനാട് രുചിയിലുള്ള വിഭവം തയ്യാർ.
.jpg)

